സ്വവര്‍ഗ രതി ഒളിഞ്ഞും തെളിഞ്ഞും നില നില്‍ക്കുന്നു. ബാല്യ കാലം പിന്നിടുന്നതിനു മുമ്പ് തന്നെ സെമിനാരികളിലെത്തിപ്പെടുന്ന വൈദിക വിദ്യാര്‍ഥികള്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധി കൂടിയാണിത്. പ്രതിസന്ധികള്‍ തരണം ചെയ്ത് ദൈവ ദാസരായി തീരുന്നതോടെ ബാല പീഡയുടെ ഉത്തരവാദിത്തം ഇവര്‍ സ്വയം ഏറ്റെടുക്കുന്നു. റാഗിങ്ങിന്റെ കാര്യം പോലെ തന്നെ ഇന്നത്തെ ഇര നാളത്തെ വേട്ടക്കാരന്‍! അപവാദങ്ങള്‍ ഇല്ലാതില്ല. ഭൂരിപക്ഷം. ചിലപ്പോള്‍ ന്യൂനപക്ഷം.
രതി നല്‍കുന്ന അനുഭൂതിയാണ് ഒരു പരിധി വരെ ഇതിനെതിരെയുള്ള പ്രക്ഷോഭങ്ങളെ പ്രതിരോധിക്കുന്നത്. ഇരയും വേട്ടക്കാരനും ഒരിക്കലും പ്രക്ഷോഭം ഉണര്‍ത്തുന്നില്ല. കാരണം അവരിതിന്റെ ഗുണ ഭോക്താക്കളാണ്. മറിച്ച്, സമൂഹം ഇതിനെ പാപമായും ക്രൂരമായും വിമര്‍ശിക്കുന്നു.
സെമിനാരി സംവിധാനങ്ങള്‍ ദുരുപയോഗിച്ചിട്ടുള്ള ഇത്തരം അധമന്മാര്‍ ആത്മീയ ജീവിതത്തിലുടനീളം നൂറു കണക്കിന് പൈതങ്ങളെ ഈവിധം ദുരുപയോഗിക്കുന്നു. തിരുപ്പട്ടം തിരസ്കരിച്ച് വിവാഹ അന്തസ് തെരഞ്ഞെടുത്ത് ഇഷ്ടപ്പെട്ട സ്ത്രീയോടൊപ്പം കുടുംബ ജീവിതം നയിക്കനാഗ്രഹിക്കുന്നവരെ നമ്മള്‍ വിശ്വാസികള്‍ വെറുക്കുന്നു. നമ്മുടെ തെറ്റായ കാഴ്ച പാടുകള്‍ക്ക് ശരിയായ ദിശാബോധം നല്‍കുവാന്‍ ആരെയാണ് നാം സമീപിക്കേണ്ടത്?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ