2014, ഒക്‌ടോബർ 1, ബുധനാഴ്‌ച

പാരമ്പര്യങ്ങളിലെ സമാനതകളും സഭാ പരമായ വൈവിധ്യവും

വിദേശ ആധിപത്യവും തുടര്‍ന്ന് നടന്ന സ്വാതന്ത്ര്യ സമര പോരാട്ടങ്ങളും കിട്ടിയ സ്വാതന്ത്ര്യവും അവിഭക്ത ഭാരതത്തെ ഇന്ത്യയും പാക്കിസ്ഥാനും എന്ന രണ്ടു രാജ്യങ്ങള്‍ ആക്കി തിരിച്ചു. കേരളത്തിലെ ആദിമ ക്രൈസ്തവ സഭയുടെ പരിപോഷണം ലക്‌ഷ്യം വച്ച് പ്രേഷിത ദൗത്യവുമായി ദക്ഷിണ മെസ്സപ്പട്ടോമിയയില്‍ നിന്ന് കുടിയേറിയ ചരിത്രം അവകാശപ്പെടുന്ന ക്നാനായ സമുദായവും പോര്‍ച്ചുഗീസുകാരുടെ വരവോടെ രണ്ടായി പിരിഞ്ഞു. ക്നാനായ കത്തോലിക്കരും ക്നാനായ യാക്കോബായക്കാരും.

ക്രിസ്തുമതം വെറും രണ്ടു ശതമാനത്തില്‍ താഴെ മാത്രമുള്ള ഇന്ത്യയില്‍ നിന്ന് വിദേശത്ത് കുടിയേറിയ ക്നാനായക്കാര്‍ക്ക് സാമുദായികമായി ഒന്നിക്കുന്നതിന് കത്തോലിക്കാ യാക്കോബായ വ്യത്യാസം ഒരു തടസ്സമായിരുന്നില്ല. രണ്ടു വിഭാഗങ്ങളും ഉള്‍പ്പെടുന്ന ക്നാനായ കുടുംബയോഗങ്ങള്‍ , അല്ലെങ്കില്‍ കൂട്ടായ്മകള്‍ ഓരോ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചു ജന്മമെടുത്തു. പള്ളിയുടെയും അധികാരത്തിന്റെയും ആശീര്‍വാദത്തോടെ രൂപീകൃതമായ ഇരു ഭാഗത്തെയും സംഘടനകള്‍ക്ക്‌ പക്ഷേ മറ്റേ സമുദായാംഗങ്ങളെ തഴയേണ്ടി വന്നു.

ഒരേ പാരമ്പര്യവും ചരിത്രവും ആചാരങ്ങളും പിന്തുടരുന്ന അപൂര്‍വ സമുദായത്തിനു നേരിട്ട ഗതികേട്‌ എന്ന് വേണമെങ്കില്‍ ഇതിനെ കരുതാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ