ക്നാനായക്കാരന്‍ അമേരിക്കയില്‍ പോയതും മറ്റ് അറുപതു രാജ്യങ്ങളില്‍ പോയതും ക്നാനായ കത്തോലിക്കാ സഭയ്ക്ക് സൂയി ജൂറിസ് വാങ്ങി കൊടുക്കാനല്ല; അവന്റെ കുടുംബം നോക്കാനും മക്കളെ നല്ല രീതിയില്‍ വളര്‍ത്താനുമാണ്. ലോകത്ത് എവിടെയും പള്ളികള്‍ ഉണ്ട് എന്നത് വലിയ ഒരാശ്വാസമാണ് വിശ്വാസികള്‍ക്ക്. ക്നാനായക്കാരന്‍ ഇതില്‍ ഏതെങ്കിലും പള്ളിയില്‍ പോയി കുര്‍ബാന കണ്ട്, കൊന്തയും ചൊല്ലി പോയാല്‍ മതി. നാട്ടില്‍ അവന് കോട്ടയത്ത് ഒരു മെത്രാനും രൂപതയും ഉണ്ട് അവന്റെയും കുടുംബത്തിന്റെയും ആത്മീയ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍.
ഇത് മനസ്സിലാക്കാതെ അമേരിക്കയില്‍ വാങ്ങിയ പള്ളികള്‍ക്ക് മറ്റ് അവകാശവാദം വന്നപ്പോള്‍ സൂയി ജൂറിസ് ആയി അടുത്ത കീറാമുട്ടി. ഇത്തരം കാര്യങ്ങള്‍ക്കു വേണ്ടി സമരത്തിന് ഇറങ്ങി പുറപ്പെടുക എന്നതൊന്നും സാമാന്യ രീതിയില്‍ കുടുംബ ജിവിതം നയിക്കുന്നവര്‍ക്ക് ആലോചിക്കാന്‍ പറ്റുന്ന കാര്യമല്ല. അവിടെയാണ് സാബു ചെമ്മലക്കുഴിയുടെ മഹത്വം. അദ്ദേഹം അത് ഏറെക്കുറെ ധീരോദാത്തമായി നിര്‍വഹിക്കുകയും ചെയ്തു.
സമുദായം നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും ഇത്തരം അല്‍മേനികളും സില്‍ബന്ധികളും ഏറ്റെടുക്കുകയും സോഷ്യല്‍ മീഡിയയിലൂടെ വിദേശങ്ങളിലെ ക്നാനായക്കാര്‍ അതിനെ പിന്തുണയ്ക്കുകയും ചെയ്യുക സ്വാഭാവികമാണ്. അത് ഇവിടെയും സംഭവിച്ചു. ആഴ്ചകളും മാസങ്ങളും നീണ്ട പ്രതിരോധ സമര വീഥികളില്‍ എങ്ങും വൈദിക ശ്രേഷ്ടരോ സമുദായ സംഘടനാ നേതാക്കളോ കമാ എന്നൊരക്ഷരം ഉരിയാടിയില്ല.
ഭാര്യ ജോലിക്ക് പോകുമ്പോള്‍ കുട്ടികളുടെ കാര്യങ്ങളും മറ്റ് കുടുംബ കാര്യങ്ങളും നിര്‍വഹിച്ചിട്ട് കിട്ടുന്ന സമയം സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ അഭിപ്രായങ്ങള്‍ പങ്ക് വയ്ക്കുക എന്നത് പോലും ദുഷ്കരമായ സാഹചര്യത്തില്‍ പലരും ഇതില്‍ ഇടപെട്ടത് അവരുടെ വൈകാരികത ഒന്ന് കൊണ്ട് മാത്രമാണ്. സാബു ചെമ്മലക്കുഴിയുടെ സമര രീതിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് യു.കെ. യില്‍ ബിനീഷ് പെരുമാപ്പാടം നടത്തിയ സമരത്തെ സാഹസം എന്ന് തന്നെ വിളിക്കണം.
ഇവര്‍ ഇതുവരെ നടത്തിയ നിരാഹാര സമരത്തിന്റെ സത്യാവസ്ഥ എന്തുമാകട്ടെ, അതിനു തയ്യാറായി എന്നത് കേവലം പബ്ലിസിറ്റിക്ക് വേണ്ടി ആയിരുന്നു എന്ന് ആരോപിക്കുന്നതില്‍ കഴമ്പില്ല. അങ്ങനെ ആരോപിക്കുന്നവരില്‍ എത്ര പേര്‍ തയ്യാറുണ്ട് പ്രഹസനമാണെങ്കില്‍ കൂടി ഇങ്ങനെ ഒരു ഉദ്യമത്തിന്? സഭാധികാരികളുടെയും സംഘടനാ സാരഥികളുടെയും മൗനവും പ്രതികൂല സാഹചര്യങ്ങളിലെ സമര്‍ത്ഥമായ ഇടപെടലുകളുമാണ് മറ്റൊന്ന്.
ഭൌമാതിര്‍ത്തിയുടെ വിവിധ കോണുകളില്‍ നിന്ന് രാവേറെ കഴിഞ്ഞും ഈ വിഷയം ചൂട് പിടിച്ച ചര്‍ച്ച ആകുമ്പോഴും കാലിനിടയില്‍ കൈ പൂട്ടി കിടന്നുറങ്ങിയവര്‍ക്ക് മെത്രാഭിഷേക ദിനം പ്രഖ്യാപിച്ചപ്പോള്‍ പെട്ടെന്ന്‍ വെളിപാട് ഉണ്ടായി. കാര്യങ്ങള്‍ രമ്യതയില്‍ ആയി എന്ന് സംഘടനാ സാരഥികളും. ക്നാനായക്കാര്‍ക്ക് സൂയി ജൂറിസ് പദവി ലഭിച്ചോ? ലഭിച്ചാലും ഇല്ലെങ്കിലും സാബു സാബുവിന്റെ പണി നോക്കുക; അത് പോലെ ബിനീഷും. സഭയുടെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ സഭാധികാരികള്‍ ഉണ്ട്; അവര്‍ക്ക് കൂട്ടിനു കുട പിടിക്കാന്‍ സംഘടനാ സാരഥികളും...
2014, ഒക്‌ടോബർ 1, ബുധനാഴ്‌ച
പാരമ്പര്യങ്ങളിലെ സമാനതകളും സഭാ പരമായ വൈവിധ്യവും
വിദേശ ആധിപത്യവും തുടര്‍ന്ന് നടന്ന സ്വാതന്ത്ര്യ സമര പോരാട്ടങ്ങളും കിട്ടിയ സ്വാതന്ത്ര്യവും അവിഭക്ത ഭാരതത്തെ ഇന്ത്യയും പാക്കിസ്ഥാനും എന്ന രണ്ടു രാജ്യങ്ങള്‍ ആക്കി തിരിച്ചു. കേരളത്തിലെ ആദിമ ക്രൈസ്തവ സഭയുടെ പരിപോഷണം ലക്‌ഷ്യം വച്ച് പ്രേഷിത ദൗത്യവുമായി ദക്ഷിണ മെസ്സപ്പട്ടോമിയയില്‍ നിന്ന് കുടിയേറിയ ചരിത്രം അവകാശപ്പെടുന്ന ക്നാനായ സമുദായവും പോര്‍ച്ചുഗീസുകാരുടെ വരവോടെ രണ്ടായി പിരിഞ്ഞു. ക്നാനായ കത്തോലിക്കരും ക്നാനായ യാക്കോബായക്കാരും.
ക്രിസ്തുമതം വെറും രണ്ടു ശതമാനത്തില്‍ താഴെ മാത്രമുള്ള ഇന്ത്യയില്‍ നിന്ന് വിദേശത്ത് കുടിയേറിയ ക്നാനായക്കാര്‍ക്ക് സാമുദായികമായി ഒന്നിക്കുന്നതിന് കത്തോലിക്കാ യാക്കോബായ വ്യത്യാസം ഒരു തടസ്സമായിരുന്നില്ല. രണ്ടു വിഭാഗങ്ങളും ഉള്‍പ്പെടുന്ന ക്നാനായ കുടുംബയോഗങ്ങള്‍ , അല്ലെങ്കില്‍ കൂട്ടായ്മകള്‍ ഓരോ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചു ജന്മമെടുത്തു. പള്ളിയുടെയും അധികാരത്തിന്റെയും ആശീര്‍വാദത്തോടെ രൂപീകൃതമായ ഇരു ഭാഗത്തെയും സംഘടനകള്‍ക്ക് പക്ഷേ മറ്റേ സമുദായാംഗങ്ങളെ തഴയേണ്ടി വന്നു.
ഒരേ പാരമ്പര്യവും ചരിത്രവും ആചാരങ്ങളും പിന്തുടരുന്ന അപൂര്‍വ സമുദായത്തിനു നേരിട്ട ഗതികേട് എന്ന് വേണമെങ്കില്‍ ഇതിനെ കരുതാം.

സൂയി ജൂറിസും ക്നാനായക്കാരന്റെ പട്ടിണി സമരവും
ഇറാക്കില്‍ നിന്ന് കേരളത്തിലേയ്ക്ക് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കുടിയേറിയ വംശം എന്നാണ് ക്നാനായക്കാര്‍ തങ്ങളെക്കുറിച്ച് വിശ്വസിക്കുന്നത്. അന്ന് കേരളത്തിലേയ്ക്ക് കുടിയേറിയവര്‍ ഇറാക്കിലുണ്ടായിരുന്ന അവരുടെ ബന്ധു മിത്രാദികളെ കൂടെ കൂടെ പോയി കാണുകയോ ബന്ധം പുതുക്കുകയോ ഉണ്ടായോ ഇല്ലയോ എന്നതൊന്നും വ്യക്തമല്ല. ഇറാക്കില്‍ നമുക്ക് ഉണ്ടായിരുന്ന പൂര്‍വ്വ ബന്ധം നൂറ്റാണ്ടുകളുടെ കാലപ്പഴക്കത്തില്‍ ഏറെക്കുറെ അന്യം നിന്ന് പോയിരുന്നു എന്നത് സത്യമാണ്. തൊള്ളായിരത്തി പതിനൊന്നില്‍ സ്വന്തമായി രൂപത കിട്ടി എന്നത് ക്നാനായ കത്തോലിക്കാ വിഭാഗത്തിന് സ്വന്തം അസ്ഥിത്വം നില നിര്‍ത്താന്‍ കുറച്ചൊന്നുമല്ല സഹായിച്ചത്. ക്നാനായ സമുദായത്തിന്റെ ഇറാക്ക്, യഹൂദ ബന്ധം കല്ലു വച്ച നുണ ആണെന്നും ഏതോ പാണ്ടികള്‍ മാത്രമാണെന്നും പറഞ്ഞു പരത്തുന്ന സീറോ മലബാര്‍ ക്രിസ്ത്യാനികള്‍ക്ക് ഉള്ള ചരിത്രപരവും വര്‍ത്തമാനകാലത്തിനു നിരക്കുന്നതുമായ ജീവിക്കുന്ന തെളിവാണ് യാക്കോബായ സമുദായത്തില്‍ തുടരുന്ന ക്നാനായ വിഭാഗം.
ഇതൊരു വംശീയ പ്രശ്നമാണ്; ഒപ്പം സീറോ മലബാര്‍ എന്ന റോമാ സിംഹാസനത്തിന്റെ പരമാധികാരം സംബന്ധിച്ച സാങ്കേതികതയുടെ കെട്ടുപാടുകളും. ഇതിനെക്കാള്‍ എല്ലാം ഉപരി ഓരോ രാജ്യങ്ങളില്‍ നില നില്‍ക്കുന്ന സിവിലിയന്‍ നിയമ വ്യവസ്ഥകള്‍... ഇതൊക്കെ പരിഗണിച്ചു വേണം സഭാ തലങ്ങളില്‍ ഉള്ളവര്‍ക്കും അധികാര മേഖലകളില്‍ വിരാജിക്കുന്നവര്‍ക്കും തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍.
ഇതൊന്നും പക്ഷേ കേവല വിശ്വാസിക്ക് അറിയേണ്ട കാര്യമില്ല. അവന് ക്നാനായത്വം തകരുന്നതില്‍ വേദനയും രോഷവും പൂണ്ട് വിറളി പിടിച്ചേ മതിയാകൂ. അമേരിക്കയില്‍ സാബു ചെമ്മലക്കുഴിയും യു.കെ.യില്‍ ബിനീഷ് പെരുമാപ്പടവും നടത്തിയ നിരാഹാര സമരം സൂചിപ്പിക്കുന്നത് കേവല ക്നാനായ വിശ്വാസിയുടെ ആത്മ രോഷത്തിന്റെ പ്രതിഫലനമാണ്. ഏതോ ഒത്തു തീര്‍പ്പ് ഉണ്ടാക്കി എന്ന് പറഞ്ഞ് വീഡിയോ എടുത്ത് പോസ്റ്റ് ചെയ്യുമ്പോള്‍ മെത്രാന്മാര്‍ക്കും സംഘടനാ സാരഥികള്‍ക്കും ഒപ്പം ഈ പട്ടിണി പാവങ്ങളെ കൂടി നമ്മള്‍ ഓര്‍മിക്കണം.

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)