ക്നാനായ സമുദായത്തില്‍ നിന്ന് കൂട്ടത്തോടെ സമുദായാംഗങ്ങള്‍ പുറത്തേക്കൊഴുകുന്നുവെങ്കില്‍ സമുദായത്തെ സംബന്ധിച് അതൊരു പ്രതിസന്ധിയാണ്. സമുദായത്തിന് ഇന്ന് അങ്ങനെയൊരു പ്രതിസന്ധിയില്ലെന്ന് മാത്രമല്ല; അമ്പത് നോയമ്പ് വീടിയതിന്റെ തൊട്ടു പിറകെ ഒന്നിന് പിറകെ ഒന്നായി ക്നാനായ കത്തോലിക്കാ പള്ളികളില്‍ സമുദായാംഗങ്ങളുടെ വിവാഹം ആശീര്‍വദിക്കപ്പെടുകയുമാണ്. ഇവര്‍ എല്ലാവരും തന്നെ കേരളത്തിന് വെളിയിലും ഇന്ത്യക്ക് വെളിയിലും ഒക്കെയായി ജോലി ചെയ്യുന്നവരുമാണ്.
സമുദായത്തിന് എന്തോ വലിയ പ്രതിസന്ധികള്‍ ഉണ്ടെന്നും അതിന്റെ ഉറവിടം അമേരിക്കയാണെന്നും അതില്‍ തങ്ങള്‍ക്കുള്ള ഉത്ക്കണ്ട വളരെ വലിയതാണെന്നും ഒക്കെ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് വിലയിരുത്തുകയുണ്ടായി. അതിനു അവര്‍ കണ്ടെത്തിയ ദിവസം ലോക വിഡ്ഢിദിനമായ ഏപ്രില്‍ ഒന്നാം തിയതിയായത് യാദൃശ്ചികമാകാം! അമേരിക്കയില്‍ സമുദായത്തിന് വെളിയില്‍ നിന്ന് വിവാഹം കഴിച്ചവര്‍ക്ക് ക്നാനായ മിഷനുകളില്‍ തുടരാമെന്ന് നിയമം അനുശാസിക്കുന്നുണ്ട് എന്ന മൂലക്കാട്ട് പിതാവിന്‍റെ വെളിപ്പെടുത്തലാണ് ഈ അങ്കലാപ്പുകള്‍ക്ക് ആധാരം.
ഇത് അമേരിക്കയില്‍ മാത്രമായി ഒതുങ്ങാതെ നാട്ടിലുള്ള എല്ലാ ക്നാനായ ഇടവകകളിലും അന്യ സമുദായത്തില്‍ നിന്ന് വിവാഹം ചെയ്തവര്‍ ഈ നിയമത്തിന്റെ ചുവടു പിടിച്ച് മാതൃ ഇടവകകളില്‍ ഇടിച്ചു കയറി സമുദായത്തെ നശിപ്പിക്കും എന്നൊക്കെയാണ് ആവലാതികള്‍ ! സമചിത്തതയോടെ ഈ വിഷയം ആരും കൈകാര്യം ചെയ്യുന്നില്ല എന്നുള്ളതാണ് ഈ വൈകാരിക വിക്ഷോഭങ്ങള്‍ ഇത്രയേറെ കൊട്ടിഘോഷിക്കാന്‍ കാരണമാകുന്നത്.
ക്നാനായ സമുദായാംഗങ്ങള്‍ നേതൃത്വം നല്‍കുന്നു എന്നവകാശപ്പെടുന്ന ബ്ലോഗുകളിലും ഇ മെയില്‍ ഗ്രൂപ്പുകളിലും ചിലതൊഴിച്ച് ബാക്കിയെല്ലാം ഈ വിഷയം സംബന്ധിച്ച് പൊള്ളയായ അസംബന്ധങ്ങള്‍ എഴുന്നള്ളിച്ച് തമ്മില്‍ തല്ലുകയാണ്. രക്തം നല്‍കി ജീവന്‍ നല്‍കി സമുദായത്തെ സംരക്ഷിക്കുമെന്ന് ചിലര്‍ ഗീര്‍വാണം മുഴക്കുന്നു. ഇതൊന്നും കാര്യമായി ഏശാത്തവരാണ് സാധാരണക്കാരായ സമുദായാംഗങ്ങള്‍ . അതുകൊണ്ട് തന്നെ അവര്‍ ഇതൊന്നും ആലോചിക്കുകയോ ചര്‍ച്ചകള്‍ നടത്തുകയോ പോലും ചെയ്യാതെ മക്കള്‍ക്ക് സമുദായാംഗങ്ങളായ ഇണകളെ അന്വേഷിക്കുകയും കണ്ടെത്തി വിവാഹം കഴിപ്പിക്കുകയും ചെയ്യും.
നൂറ്റാണ്ടുകളായി സമൂഹം നിലനില്‍ക്കാന്‍ ഇടയായതും സ്വവംശ വിവാഹനിഷ്ടയില്‍ പൂര്‍വികര്‍ ജാഗ്രത പുലര്‍ത്തിയത് കൊണ്ടാണു. അല്ലാതെ സംഘടനകള്‍ പ്രമേയം പാസക്കിയതിലൂടെയല്ല. സമുദായം മാറി വിവാഹം കഴിച്ചവര്‍ തികഞ്ഞ ബോധ്യതോടെയാണ് അങ്ങനെ ചെയ്തിട്ടുള്ളത്. ഒരു തിരിച്ചു വരവിനായി ആരും ശ്രമിച്ചതായി അറിവില്ല. അമേരിക്കയില്‍ അങ്ങനെ ആരെങ്കിലും ശ്രമിച്ചാല്‍ അവര്‍ക്കതിന് സാധിക്കും. എന്നാല്‍ അവരുടെ മക്കള്‍ക്ക് ക്നാനായ സമുദായത്തില്‍ നിന്ന് ഇണയെ കണ്ടെത്താന്‍ പ്രയാസമായിരിക്കും. കാരണം, ക്നാനായക്കാര്‍ മക്കള്‍ക്ക് വിവാഹം ആലോചിക്കുമ്പോള്‍ മറ്റെന്തിനെക്കാള്‍ സമുദായത്തിന്റെ പാരമ്പര്യത്തിന് മുന്‍തൂക്കം നല്‍കുന്നവരാണ്.
എന്ന് വച്ചാല്‍ മാതാവോ പിതാവോ മാത്രം ക്നാനായ സമുദായാംഗം ആയിട്ടുള്ളവരെ ക്നാനായക്കാരായി സമുദായമോ സമുദായാംഗങ്ങളോ അംഗീകരിക്കുന്നില്ല. അങ്ങനെയുള്ളവരെ അംഗീകരിക്കണമെന്ന് പറയാന്‍ ഒരു നിയമവും അനുശാസിക്കുന്നുമില്ല. പിന്നെയെന്തിനാണ് ആര്‍ക്കാണ് ആശങ്ക? രക്തവും ജീവനും നല്‍കാന്‍ തയ്യാറുള്ളവര്‍ അത്രയ്ക്കൊന്നും മെനക്കെടേണ്ടതില്ല, മക്കള്‍ക്ക് വിവാഹാലോചന വരുമ്പോള്‍ വരന്‍റെ / വധുവിന്‍റെ മാതാപിതാക്കള്‍ ക്നാനായക്കാരാണോ എന്ന് മാത്രം ചിന്തിച്ചാല്‍ മതിയാകും.
താങ്കളുടെ ലേഖനം നോര്‍ത്ത് അമേരികന്‍ ക്നായില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒത്തിരി നന്ദി. പൊള്ളയായ വാദങ്ങള്‍ കൊണ്ട് സമുദായത്തെ നശിപ്പിക്കാന്‍ മുന്നിട്ടിരങ്ങിയവരില്‍ നിന്നും വ്യത്യസ്തമായി സധൈര്യം എഴുതാന്‍ തയ്യാറായ താങ്കള്‍ക്കു അഭിനന്ദനങ്ങള്‍
മറുപടിഇല്ലാതാക്കൂ