2011, ഓഗസ്റ്റ് 27, ശനിയാഴ്‌ച

കവിയല്ലാത്തവന്റെ കവിത

ജനാലയില്‍ നോക്കി ഞാന്‍ നിന്നത് കവിത എഴുതണമെന്നു കരുതിയല്ല
ഒരു ചിലന്തിയാണെന്റെ ശ്രദ്ധയെ ജനാലയിലെക്കടുപ്പിച്ചത്
വെറും ചിലന്തിയല്ല; വിശന്നു വലഞ്ഞ് ഇരയെ കാത്തിരുന്ന ചിലന്തി

ഞാന്‍ കാണുമ്പോള്‍ വലയില്‍ ഒരു ഇര കുടുങ്ങിയിട്ടുണ്ട്
ഇരയെന്നു പറഞ്ഞാല്‍ ഒരു ചെറു പ്രാണി.
ആസന്ന മരണത്തില്‍ നിന്ന്‍ പറന്നകലാന്‍
വിഫല ശ്രമം നടത്തുന്ന പ്രാണി.

ഇതെങ്ങനെയും ക്യാമറയില്‍ പകര്‍ത്തണം;
മരണം അരികെ; വിശപ്പില്‍ നിന്നുള്ള മോചനവും
എന്ന് ക്യാപ്ഷനും നല്‍കി പ്രസിദ്ധീകരിക്കാം

ക്യാമറ കണ്ടെത്തി ബാറ്ററി ലോഡു ചെയ്യുമ്പോള്‍
എന്റെ കൈ വിറയ്ക്കുന്നു; ചിലന്തിയും ഇരയും
തമ്മില്‍ അകലം തീരെ ഇല്ലാതെയാകുന്നു.

ക്യാമറ ഫോക്കസ്‌ ചെയ്ത് ക്ലിക്ക്‌ ചെയ്യാന്‍ നോക്കുമ്പോള്‍
ഇരയവിടെയില്ല ചിലന്തി മാത്രം
തിന്നു തൃപ്തനായ ചിലന്തി മാത്രം

പറന്നകലാമെന്ന ഇരയുടെ മോഹം പോലെ
എന്‍റെ ചിത്ര സങ്കല്പവും വേട്ടയാടപ്പെട്ടു
ഞാന്‍ ക്യാമറ വലിച്ചെറിഞ്ഞു ചിന്തിച്ചു

എനിക്ക് വേണമെങ്കില്‍ ആ ഇരയെ രക്ഷപെടുത്താമായിരുന്നു
അപ്പോഴും എനിക്ക് നഷ്ടം തന്നെ; വിശന്നിരിക്കുന്ന ചിലന്തിക്കും
ഇപ്പോള്‍ നഷ്ടം എനിക്ക് മാത്രം
നഷ്ടത്തെക്കുറിച്ച് ചിന്തിക്കാന്‍ ഇര ഇന്ന് ജീവിചിരിപ്പില്ലല്ലോ?



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ