കത്തോലിക്കാ സഭയും സംഘടനകളും തമ്മില്‍ അണ്ടര്‍വെയറും വള്ളിയും പോലുള്ള അഭേദ്യ ബന്ധമായിരുന്നു നാളിതുവരെ ഉണ്ടായിരുന്നത്. ഇന്നിപ്പോള്‍ ആ ബന്ധത്തിന് ഉലച്ചില്‍ തട്ടി തുടങ്ങിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സഭ ദൈവിക സംവിധാനവും സംഘടനകള്‍ മാനുഷിക സംവിധാനവും എന്നാണു വയ്പ്. അങ്ങനെയെങ്കില്‍ ഇത് ദൈവവും മനുഷ്യനും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ ആരംഭം കൂടിയാകുന്നു.
ഇതുവരെയും സംഘടനകള്‍ സഭാധികാരികള്‍ക്ക് അനഭിമതരാകാതിരുന്നതിന് കാരണം ഒരു പക്ഷേ അത് നയിച്ചവര്‍ വെറും ഏറാന്‍ മൂളികളായത് കൊണ്ടോ അല്ലെങ്കില്‍ സഭയുടെ ദൈനം ദിന പ്രവര്‍ത്തനങ്ങളിലെ ഏകാധിപത്യ പ്രവണതകള്‍ സംബന്ധിച്ച വിഷയങ്ങളില്‍ വായടച്ച് നിഷ്ക്രിയരായതുകൊണ്ടോ ആകാം. സംഘടനകള്‍ ജനിക്കുന്നതിനും മുമ്പ് തന്നെ സഭാധികാരികള്‍ തങ്ങളുടെ (ദൈവീക)അധികാരം വിശ്വാസികള്‍ക്ക്‌മേല്‍ അടിച്ചേല്‍പിക്കുക പതിവായിരുന്നു. സംഘടനകള്‍ വന്നിട്ടും അത്തരം പ്രവണതകള്‍ ശമിച്ചില്ലെന്നു മാത്രമല്ല; കൂടുതല്‍ ബലപ്പെടുകയും ചെയ്തു.
ദൈവീകാധികാരമെന്ന പേരില്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ സഭാധികാരികള്‍ കൈക്കൊണ്ട ചില വൃത്തികെട്ട സമരമുറകള്‍ ബഹുജന മധ്യത്തില്‍ വസ്ത്രാക്ഷേപം ചെയ്ത് സ്വയം നഗ്നരാകാനായിരുന്നു സംഘടനകളുടെ യോഗം! കേരളത്തില്‍ സഭയുടെ കീഴിലുള്ള ആശുപത്രിയിലെ നേഴ്സുമാര്‍ നടത്തിയ സമരത്തെ നേരിടാന്‍ സഭാധികൃതര്‍ തേടിയത് ഇത്തരം ഹീന മാര്‍ഗമാണ്. ഇത്തരം നഗ്നതാണ്ഡവങ്ങള്‍ക്ക് കുട പിടിക്കുന്ന സംഘടനാ പ്രവര്‍ത്തകര്‍ അറിഞ്ഞോ അറിയാതെയോ സാധാരണക്കാരായ വിശ്വാസികളെ വഞ്ചിക്കുകയാണ് ചെയ്യുന്നത്.
സാമുദായികം പോലുള്ള വൈകാരിക വിഷയങ്ങളില്‍ സഭാധികാരികള്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ മനുഷ്യന്റെ ബുദ്ധിക്കും യുക്തിക്കും നിരക്കാതെ വരുമ്പോള്‍ അത് ചോദ്യം ചെയ്യുന്ന സംഘടനകളെയും നേതാക്കളെയും അവരുടെ പ്രവര്‍ത്തനങ്ങളെയും ഒറ്റപ്പെടുത്തി പരാജയപ്പെടുത്താന്‍ നടത്തുന്ന ശ്രമം ദൈവീകമാണെങ്കില്‍ കൂടി വച്ചു പൊറുപ്പിക്കാവുന്ന ഒന്നല്ല. ദൈവീകാധികാരം കൈയ്യാളുന്ന തങ്ങളും മനുഷ്യരാണെന്ന മട്ടില്‍ ഈ വിഷയങ്ങളെ സമീപിക്കേണ്ടതുണ്ട്.
കെ.സി.സി.എന്‍.എ. യുടെ കണ്‍വന്‍ഷനില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള അങ്ങാടിയത്ത് പിതാവിന്റെ നിലപാട് ഈയര്‍ത്ഥത്തില്‍ അദ്ദേഹം പുനപരിശോധിക്കുകയാണ് വേണ്ടത്.. സഭാധികാരികളുടെ ഇംഗിതത്തിനു വഴങ്ങിയില്ലെന്ന കാരണത്താല്‍ പള്ളിയോടനുബന്ധിച്ച് സമാന്തര സംഘടനകള്‍ രൂപീകരിക്കുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്? രണ്ടിലും അംഗങ്ങള്‍ ആയിട്ടുള്ള വിശ്വാസി സമൂഹം ഒന്നായിരിക്കെ എന്തിനാണ് രണ്ടു സംഘടനകള്‍ ?
ദൈവീകമായി തങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള ശ്ലൈഹീക അധികാരം കൂദാശകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി മാനുഷികമായി ചിന്തിച്ച് അല്‍മായ സംഘടനകളുമായി കൈ കോര്‍ത്ത് സഭാധികാരികള്‍ പ്രവര്‍ത്തിക്കുന്നതല്ലേ ആധുനിക ലോകക്രമത്തിന് കൂടുതല്‍ ഉചിതം?
2012, മാർച്ച് 9, വെള്ളിയാഴ്‌ച
2012, മാർച്ച് 8, വ്യാഴാഴ്‌ച
ക്നാനായക്കാരും അമേരിക്കന്‍ ആശയക്കുഴപ്പങ്ങളും
അമേരിക്കയില്‍ ക്നാനായക്കാര്‍ക്കിടയിലുള്ള ആശയക്കുഴപ്പം സംബന്ധിച് തികഞ്ഞ അവ്യക്തത തന്നെയാണുള്ളത്. കെ.സി.സി.എന്‍.എ. പ്രസിഡന്‍റ് പ്രസിദ്ധീകരിച്ച കത്ത് ഈയവസരത്തില്‍ ഏറ്റവും അനുയോജ്യമായി കരുതുന്നു.
ആശയക്കുഴപ്പം സംബന്ധിച് മൂലക്കാട്ട് പിതാവ് ചില വ്യക്തത നല്‍കിയത് കണ്ടു. അതനുസരിച്ച് സമുദായം മാറി വിവാഹിതരായവര്‍ക്ക് ക്നാനായ മിഷനില്‍ തുടരാമെന്നും ജീവിത പങ്കാളിക്കും കുട്ടികള്‍ക്കും സീറോ മലബാര്‍ സഭയുടെ കീഴില്‍ തുടരാമെന്നുമാണ് മനസിലാകുന്നത്. കുടുംബത്തില്‍ ഇങ്ങനെ ഒരു വേര്‍തിരിവ് വരുന്നതിന്റെ ഭവിഷ്യത്ത് മനസിലാക്കി കുടുംബ നാഥനും ക്നാനായ മിഷനില്‍ നിന്ന് മാറി സീറോ മലബാര്‍ സഭയില്‍ തുടരുന്നത് തന്നെയായിരിക്കും അഭികാമ്യം എന്നും പിതാവ് പറയുന്നു.
എന്നാല്‍ സീറോ മലബാര്‍ സഭയുടെ അമേരിക്കയിലെ അധ്യക്ഷന്‍ മാര്‍ അങ്ങാടിയാത്ത് ഈ വിഷയത്തെ സംബന്ധിച്ച് പറഞ്ഞിട്ടുള്ളതിലാണ് അവ്യക്തത എന്ന് അദ്ദേഹത്തിന്റെ ഇത് സംബന്ധിച്ചുള്ള പ്രസ്താവന വ്യക്തമാക്കുന്നു.
സമുദായം മാറി കല്യാണം കഴിച്ച ക്നാനായക്കാരനും കുടുംബാംഗങ്ങളും ക്നാനായ മിഷനില്‍ തന്നെ തുടരണം എന്നാണു സഭ ആഗ്രഹിക്കുന്നത് എന്നാണ് ഈ വിഷയം സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട്..
മൂലക്കാട്ട് പിതാവ് പറയുന്ന ക്ലാരിഫികേഷന്‍ അല്ല അങ്ങാടിയത്ത് നല്‍കുന്നത്. ഇവിടെയാണ് അവ്യക്തത. ഈ രണ്ടു മെത്രാന്മാരെയും ശ്രവിക്കുന്ന ക്നാനായക്കാരെയാകട്ടെ ഇതൊന്നും ബാധിക്കുന്നെയില്ല. കാരണം അവര്‍ അന്യ സമുദായത്തില്‍ നിന്നല്ല വിവാഹം കഴിച്ചിരിക്കുന്നത്. എന്നാല്‍ ലോകത്ത് മറ്റെല്ലായിടത്തും എന്നതുപോലെ അന്യ സഭകളില്‍ നിന്ന് വിവാഹം കഴിച്ചിട്ടുള്ള അനേകം ക്നാനായക്കാര്‍ ഉള്ള രാജ്യം കൂടിയാണ് അമേരിക്ക.
വിദൂര ഭാവിയില്‍ ക്നാനായ സമുദായത്തിന്റെ വ്യക്തിത്വം കോട്ടം വരാതെ കാത്തു സൂക്ഷിക്കണമെങ്കില്‍ ഇത്തരം അവ്യക്തതകള്‍ ഒഴിവാക്കേണ്ടതുണ്ട്. കെ.സി.സി.എന്‍..എ. പ്രസിഡന്‍റ് ആവശ്യപ്പെടുന്നതുപോലെ ഇത് സംബന്ധിച് മൂലക്കാട്ട് പിതാവ് പറയുന്ന കാര്യം തന്നെ അങ്ങാടിയത്ത് പിതാവും ശരി വയ്ക്കുക എന്നതാണ് സമുദായത്തിന്റെ ആവശ്യം.
ക്നാനായക്കാരനല്ലാത്ത മെത്രാന് കീഴില്‍ വിശ്വാസികളായി തുടരുക എന്നതാണ് അമേരിക്കയിലെ ക്നാനായക്കാരുടെ ദൈവ നിയോഗം. ഇത് യഥാര്‍ത്ഥത്തില്‍ ആയിരത്തി തൊള്ളായിരത്തി പതിനൊന്നിന് മുമ്പ് കേരളത്തിലെ ക്നാനായക്കാരുടെ അതേ അവസ്ഥ തന്നെയാണ്.
കേരളത്തില്‍ നമുക്ക് അനുവദിച്ചു കിട്ടിയിട്ടുള്ള സ്വയംഭരണാവകാശ അധികാരം അങ്ങാടിയത്ത് പിതാവിന് അറിവുള്ളതാണ്. ലോകത്തെവിടെയായാലും വംശീയ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നതില്‍ ഇത്രയേറെ ശുഷ്കാന്തി പുലര്‍ത്തുന്ന അപൂര്‍വം സമൂഹങ്ങളില്‍ ഒന്നായി കണ്ട് ഭാവിയില്‍ അതിന്റെ തനിമ നില നിര്‍ത്തുന്നതിനു വേണ്ട ഒത്താശകള്‍ പിതാവിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
സംഘടനകളും സമുദായാംഗങ്ങളായ അജപാലകരും ഈ വിഷയത്തില്‍ വേണ്ടത്ര ജാഗ്രതയോടെ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്. നിര്‍ഭാഗ്യവശാല്‍ വേട്ട മൃഗവും ഇരയും എന്ന ജന്തു സംസ്കാരത്തിലേക്ക് തരം താഴുന്ന ഗതി കെട്ട കാഴ്ചയാണ് പക്ഷം ചേര്‍ന്നുള്ള ആക്രമണ പ്രത്യാക്രമണങ്ങളില്‍ പ്രകടമാകുന്നത്.
സമുദായത്തിന് ഗുണപരമായ ഇത്തരം ആവശ്യങ്ങളെയും നിര്‍ദ്ദേശങ്ങളെയും പിന്തുണയ്ക്കുക എന്നതാണ് ഓരോ ക്നാനായക്കാരന്റെയും ദൗത്യം. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് മാത്രമല്ല, സമുദായത്തിന്റെ ഗുണപരമായ വളര്‍ച്ചയ്ക്ക് അത് ഹാനികരമായി തീരുകയും ചെയ്തേക്കാം.

2012, മാർച്ച് 6, ചൊവ്വാഴ്ച
അമേരിക്കന്‍ ക്നാനായ രാഷ്ട്രീയം
ലോക രാഷ്ട്രീയങ്ങളെ വെല്ലുന്ന കളികളാണല്ലോ അമേരിക്കന്‍ ക്നാനായ രാഷ്ട്രീയത്തില്‍ ? പള്ളി ഗ്രൂപ്പ് , കെ.കെ. ഗ്രൂപ്പ്, അങ്ങനെ ഏതാണ്ടൊക്കെ ഗ്രൂപ്പ്.
യഥാര്‍ത്ഥത്തില്‍ ക്നാനായക്കാരന്‍ പട വെട്ടുന്നത് ആരോടാണ്? ക്നാനായക്കാരനോടോ ? അതോ പള്ളിയോടോ? പള്ളിയുടെ നിലപാട് കാനോന്‍ നിയമം അനുസരിച്ച് ഡിവൈന്‍ ആണ്. സംഘടനകളുടെത് മാനുഷികവും.
ഇത് ദഹിക്കുന്നവര്‍ സമുദായത്തില്‍ കുറവല്ല. എന്നാല്‍ പഴയ തലമുറയില്‍ പെട്ട ചുരുക്കം ചിലര്‍ ഇതിനെ വിമര്‍ശിക്കുമ്പോള്‍ അവര്‍ സ്വാഭാവികമായും വിരുദ്ധരായി മാറും. പുതുതലമുറയുടെ കാര്യമോ? അവരെ ആര് ഇതൊക്കെ പറഞ്ഞു മനസിലാക്കും? ഇതിനു സഭയ്ക്ക് എന്തെങ്കിലും മാര്‍ഗ്ഗരേഖയുണ്ടോ?
ഇതാണ് ഭാവിയില്‍ പള്ളിയും സംഘടനകളും ഒരു പോലെ നേരിടാന്‍ പോകുന്ന യഥാര്‍ത്ഥ വെല്ലുവിളി അല്ലെങ്കില്‍ പ്രതിസന്ധി.

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)