വാര്‍ത്താ ഗുളികകള്‍ പരമാവധി കുത്തി നിറയ്ക്കുന്ന ഓണലൈന്‍ പത്രങ്ങളിലൂടെ കണ്ണോടിച്ചപ്പോള്‍ കണ്ട മാത്രയില്‍ നോക്കിയത് ഈ ദുരന്ത വാര്‍ത്ത. സഹായം തേടിയും അല്ലാതെയും പല വാര്‍ത്തകള്‍ ലോകത്തിന്‍റെ പല ഭാങ്ങളില്‍ നിന്നും ദിനം പ്രതിയെന്നോണം വരും. സഹായം അടിയന്തിരമായി അര്‍ഹിക്കുന്നവര്‍ക്ക് പോലും വിധവയുടെ കൊച്ചു കാശ് പോലും നല്‍കാന്‍ കഴിവില്ലാതെ പ്രവാസ ജീവിതം നയിക്കുന്നവരാണ് പ്രവാസികളിലധികവും. എന്നിട്ടും നാട്ടില്‍ കഷ്ടതയനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് തങ്ങളാല്‍ കഴിയുന്ന സഹായം നല്‍കുന്നതില്‍ ഉല്‍സുകരാണു ഓരോ പ്രവാസിയും. ഏഷ്യനെറ്റിന്റെ "കണ്ണാടി" പോലുള്ള പരിപാടികളില്‍ ഇത് വളരെ പ്രകടമാണ്.
റാസല്‍ ഖൈമയില്‍ മരണം വരിച്ച കുടുംബം ആരോടും പരിഭവം പറഞ്ഞില്ല. നമ്മളാരും അതൊട്ടറിഞ്ഞുമില്ല. റാസല്‍ ഖൈമയില്‍ നിന്ന് തന്നെ എത്ര വിദേശ നാണയം കേരളത്തിലേക്ക് ഒഴുകിയിരിക്കുന്നു; കഷ്ടതയനുഭവിക്കുന്ന മലയാളികളുടെ സാന്ത്വനത്തിനായി. പക്ഷേ അവിടെയുള്ള മലയാളി കുടുംബത്തിനു കടക്കെണിയില്‍ നിന്ന് മോചനം വേണമെങ്കില്‍ ആത്മഹത്യ അല്ലാതെ വേറെ വഴിയില്ലാതായിരിക്കുന്നു!
ട്രെയിലര്‍ സര്‍വ്വീസ് നടത്തി വരികയായിരുന്ന ഗൃഹനാഥന്‍ അപ്രതീക്ഷിതമായി കടക്കെണിയിലായതാണ് ഇത്തരം ഒരു ദുരന്തത്തിലേക്ക് ഈ കുടുംബത്തെ നയിക്കാന്‍ പ്രേരിപ്പിച്ചതെന്ന് വേണം കരുതാന്‍.
സംഭവിച്ച ആ ദുരന്തത്തിന് ഇനി പ്രതിവിധിയില്ല.
കേന്ദ്ര മന്ത്രിമാരില്‍ വരുമാനം തീരെ കുറവ് പ്രതിരോധമന്ത്രി എ.കെ. ആന്‍റനിക്കാനത്രേ! കേരളാ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിക്ക് മുപ്പതിനായിരം രൂപയുടെ സമ്പാദ്യം മാത്രം!
മറ്റു വാര്‍ത്താ ഗുളികകളില്‍ കണ്ടത്..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ