ക്നാനായക്കാർ തലമുറകളായി കൈമാറിയ പൈതൃകം, പാരമ്പര്യം, തനിമ, ഒരുമ ... തുടങ്ങിയ സങ്കൽപങ്ങളുടെ ആധുനിക കാലഘട്ടത്തിലെ അവസ്ഥകൾ നിരീക്ഷിച്ചാൽ ഒക്കെയൊരു തമാശയായി കാണാം.
ക്നാനായക്കാർ കേരളത്തിൽ അല്ലെങ്കിൽ കേരളത്തിനും ഇന്ത്യയ്ക്കും വെളിയിൽ നടത്തിയെന്ന് അവകാശപ്പെടുന്ന കുടിയേറ്റങ്ങൾ ഒക്കെയും പ്രേഷിത കുടിയേറ്റം എന്ന നിലയിൽക്കൂടിയാണ് അറിയപ്പെടുന്നത്.
നൂറ്റാണ്ടുകൾ പിന്നിലേയ്ക്ക് സഞ്ചരിച്ച് ചരിത്രപരമായ കടുംപിടുത്തങ്ങളും വാദപ്രതിവാദങ്ങളും നടത്തി സമയം കളയുന്നതിൽ കാമ്പോ കഥയോ ഉണ്ടെന്നു തോന്നുന്നില്ല; എന്നാൽ ഒന്നുണ്ട്, വർഷങ്ങളായി സമുദായമെന്ന നിലയിൽ ക്നാനായക്കാർ കേരളീയ സമൂഹത്തിൽ ചാർത്തിയ കൈയ്യൊപ്പ്.
പ്രേഷിതം എന്ന വാക്ക് അംഗീകരിച്ചാലും ഇല്ലെങ്കിലും അതിജീവനത്തിന്റെ സ്പന്ദനങ്ങൾ തേടി പ്രതിസന്ധികൾ തരണം ചെയ്ത് കുടിയേറ്റം നടത്തിയെന്നതിന്റെ പ്രസക്തമായ ചരിത്ര പിൻബലം അവകാശപ്പെടാൻ കഴിയുന്ന ഒരു സമൂഹമാണത്.
പ്രകൃതിയോടും പ്രതികൂല സാഹചര്യങ്ങളോടും പടവെട്ടി അന്നന്നത്തെ അന്നം നേടിയിരുന്ന പഴയ തലമുറ കാത്തുസൂക്ഷിച്ചു എന്നവകാശപ്പെടുന്ന ആത്മീയ ജീവിതത്തിന്റെ തുടർച്ച എന്നോണം യു.കെ.യിൽ അടുത്ത കുറെ വർഷങ്ങളായി കണ്ടുവരുന്ന ആത്മീയ/ അനുഷ്ടാന അടിമത്തം പൂർവ്വികർ പകർന്നു തന്നു എന്നാരെങ്കിലും അവകാശ പ്പെട്ടാൽ ഹാ കഷ്ടം! എന്നല്ലാതെ മറ്റെന്തു പറയാൻ?
ഇന്നത്തെപ്പോലെ വ്യക്ത്യാധിഷ്ടിത ജീവിത സമ്പ്രദായമായിരുന്നില്ല പൂർവികർ പിന്തുടർന്നത്. വൃദ്ധരും ഭാര്യാ ഭർത്താക്കന്മാരും കുട്ടികളും അടങ്ങുന്ന കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ എല്ലാവരുടെയും വയർ നിറയ്ക്കുക എന്നതുതന്നെ കഠിനമായ യത്നമായിരുന്നു.
കുടുംബാംഗങ്ങൾ എല്ലാവരും, പോരാത്തതിന് ജാതിമത ഭേദമെന്യേ അയൽവാസികൾ എല്ലാവരുടെയും കൂട്ടായ പ്രയത്നം ആവശ്യകരമായ സാമൂഹ്യാന്തരീക്ഷത്തിലാണ് പൂർവ്വികർ ജീവിതം നയിച്ചത്. കുടുംബ പ്രാർത്ഥന, ആഴ്ചയിൽ ഒരിക്കൽ ദിവ്യ ബലിയിൽ സംബന്ധിക്കുക എന്നതിൽ കവിഞ്ഞ് മത്തു പിടിച്ച രീതിയിൽ ആത്മീയതയിലോ അനുഷ്ടാനത്തിലോ ആസക്തരായവർ പൂർവ്വികരിൽ ആരുംതന്നെയില്ല. ഉത്തരവാദിത്തങ്ങൾ താരതമ്യേന കുറവുള്ള പ്രായമായവർ ദിവസവും പള്ളിയിൽ പോയിട്ടുണ്ടാകാം. അങ്ങനെയുള്ളവരുടെ എണ്ണം വളരെ തുച്ഛമായിരുന്നു.
മലബാർ പ്രദേശങ്ങളിലും മറ്റു വിദൂര മേഖലയിലും കുടിയേറിയ ബന്ധുമിത്രാദികൾ വീട്ടിൽ വരുമ്പോൾ പ്രാർത്ഥനയേക്കാൾ മുൻതൂക്കം കള്ളിനും വിഭവ സമൃദ്ധമായ ഭക്ഷണത്തിനും പഴയകാല പൂർവ്വികരുടെ വീര സഹസികതകളും മണ്ടത്തരങ്ങളും അടങ്ങിയ നേരമ്പോക്കുകൾക്കുമായിരുന്നു.
പൂർവ്വികർ അനുവർത്തിച്ചിരുന്ന ഈ രീതി പാടേ മറന്നുകൊണ്ട് മദ്യം ഒഴിവാക്കി, കൊന്തയും കുരിശിന്റെ വഴിയും നടത്തി, ഭക്ഷണവും കഴിച്ച് ഭംഗിവാക്കുകൾ മാത്രം കൈമാറി പഴങ്കഥകൾ പറയാൻ കഴിയാതെ ക്നാനായ കൂട്ടായ്മകളെ നമ്മൾ അവഹേളിക്കുകയാണോ? ഒപ്പം പൂർവ്വികരെയും ?
2016 ഏപ്രിൽ 15, വെള്ളിയാഴ്‌ച
2014 ഡിസംബർ 28, ഞായറാഴ്‌ച
ചാപ്ലയില്‍ സ്ഥാനം യു.കെ.യില്‍ ക്നായ്ക്ക് ഗുണകരമോ?
മൂന്നാം നൂറ്റാണ്ടില്‍ കേരളത്തില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ വിരളമായിരുന്നു. അക്കാലത്ത് കുടിയേറിയ ക്നനായക്കാര്‍ ചെന്നു പെട്ട ഇടങ്ങളില്‍ ഒക്കെയും തങ്ങള്‍ക്ക് പറ്റുന്ന തരത്തില്‍ ദേവാലയങ്ങള്‍ നിര്‍മ്മിച്ച് ആത്മീയ കാര്യങ്ങള്‍ നിര്‍വഹിച്ചു. മറ്റു ക്രൈസ്തവ വിഭാഗങ്ങളെക്കാള്‍ ഇക്കാര്യത്തില്‍ മേല്‍ക്കൈ അവകാശപ്പെടാവുന്നതും ഒരു പക്ഷേ ക്നാനായക്കര്‍ക്ക് മാത്രമായിരിക്കും.
തൊള്ളായിരത്തി പതിനൊന്നില്‍ കോട്ടയം രൂപത ഉണ്ടായതിനു ശേഷം ഇന്നുവരെ ആവശ്യത്തിലധികം പള്ളികളും പ്രസ്ഥാനങ്ങളും ക്നാനായക്കാര്‍ക്ക് അവകാശമായി ഉണ്ട്. എന്നാല്‍ ചരിത്രപരമായി ക്നാനായക്കാര്‍ക്ക് അവകാശപ്പെട്ട മേല്‍ക്കൈ കത്തോലിക്കാ സഭയില്‍ ഇന്നില്ല. കേവലം ഒരു രൂപത എന്നതില്‍ കവിഞ്ഞ എന്തെങ്കിലും പരിഗണനയോ പ്രത്യേകതയോ സീറോ മലബാര്‍ സഭ ക്നാനയക്കാര്‍ക്ക് നല്‍കാറില്ല.
ആരാധനക്രമം ഒന്നാണ് എന്ന കാരണത്താല്‍ കേരളത്തിലും ഇന്ത്യയ്ക്കും വെളിയില്‍ ക്നാനായക്കാര്‍ കേവലം സീറോ മലബാര്‍ വിശ്വാസികള്‍ മാത്രമാണ് എന്ന തെറ്റായ പ്രചാരണം നടത്തുകയാണ് സീറോ മലബാര്‍ സഭ ഇപ്പോഴും എപ്പോഴും എല്ലായ്പ്പോഴും ചെയ്തു കൊണ്ടിരിക്കുന്നത്.
ഇതിനെ മറി കടക്കാന്‍ രൂപതാ നേതൃത്വവും കാര്യമായ ഒരു നീക്കങ്ങളും നടത്തില്ല; കാരണം അധികാര കേന്ദ്രങ്ങളുടെ ഇടനാഴികളില്‍ പലപ്പോഴും തോളില്‍ കൈ ഇട്ടു നടക്കേണ്ടവര്‍, അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ നുണയുന്നവര്‍... ഇവര്‍ക്ക് ക്നാനായ വികാരം പറഞ്ഞ് തമ്മില്‍ തല്ലി കലഹിക്കാന്‍ നേരമില്ല. അതുകൊണ്ടുള്ള ഒരു ഗുണം ക്നാനയക്കാര്‍ നടത്തുന്ന ഏതു പരിപാടിയിലും അക്നാ വൈദിക ശ്രേഷ്ടന്മാര്‍ ഓടിവന്ന് ക്നാനായക്കാര്‍ മാടയാണ്, കോടയാണ്, അദ്ഭുതമാണ് എന്നൊക്കെ തൊണ്ട കീറി അലറിയിട്ടു പോകും.
യു.കെ.യില്‍ ക്നാനായക്കാര്‍ക്ക് ഒരു ചാപ്ലിന്‍ ഉണ്ടായി എന്ന് കരുതി അമിതമായി ആഹ്ലാദിക്കേണ്ടതില്ല. ഒരു ക്നാനായ വൈദികന്‍ തിരിച്ചു പോകേണ്ടി വരാതെ ഇവിടെ തുടരുന്നു എന്നതില്‍ കേവല സന്തോഷം ഉണ്ട് എന്നതൊഴിച്ചാല്‍ ക്നാനായ സമുദായത്തിന് ഭാവിയില്‍ ഇതുകൊണ്ട് ഒരു ഗുണവും കാംക്ഷിക്കേണ്ടതില്ല.
ഇപ്പോള്‍ തുടരുന്നത് പോലെ പല സ്ഥലങ്ങളിലും ഉള്ള ക്നാനായക്കാര്‍ അവര്‍ക്ക് ഇണങ്ങുന്ന പള്ളികളില്‍ പോയി ആത്മീയ കാര്യങ്ങള്‍ നിര്‍വഹിക്കുക; സീറോ മലബാര്‍ എങ്കില്‍ അത്, ലത്തീന്‍ എങ്കില്‍ അത്, മലയാളി വൈദികന്‍ ആണോ ഇംഗ്ലീഷ് കുര്‍ബാന ആണോ ഇതൊന്നും പ്രസക്തമല്ല. ക്നാനായക്കാര്‍ക്ക് സ്വന്തമായ അസ്തിത്വവും ഐഡന്റിറ്റിയും ഉണ്ട് എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്നതില്‍ കേവല വിശ്വാസികള്‍ ആയ ക്നാനയക്കാരും പരാജയപ്പെട്ടിട്ടുണ്ട്. പല പള്ളികളിലും ഭരണ/കമ്മിറ്റി ഭാരവാഹിത്വം വഹിച്ച് സേവന നിരതരാകുന്നവര്‍ ഓര്‍മിക്കുക; നാളെ സീറോ മലബാര്‍ വൈദികരും വിശ്വാസികളും തക്കം കിട്ടിയാല്‍ നിങ്ങളെ ചവച്ചു തുപ്പും. അത്രയ്ക്ക് അങ്ങ് ദേഷ്യമുണ്ട് അവര്‍ക്ക് ക്നാനായ എന്ന വാക്കിനോട്.
നാട്ടില്‍ ഒരിടവക ദേവാലയവും കോട്ടയത്ത് നമുക്ക് അരമനയും മെത്രാനും ഉണ്ട്; ഇതില്‍ കവിഞ്ഞ ഒരാത്മവിശ്വസവും എടുത്തു ചാട്ടവും വിദേശ ക്നാനായക്കാര്‍ക്ക് ഗുണം ചെയ്യില്ല എന്ന് അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു.

2014 ഒക്‌ടോബർ 1, ബുധനാഴ്‌ച
വിമോചന യാത്ര; ഒരു ചരമ ഗീതം
ക്നാനായക്കാരന്‍ അമേരിക്കയില്‍ പോയതും മറ്റ് അറുപതു രാജ്യങ്ങളില്‍ പോയതും ക്നാനായ കത്തോലിക്കാ സഭയ്ക്ക് സൂയി ജൂറിസ് വാങ്ങി കൊടുക്കാനല്ല; അവന്റെ കുടുംബം നോക്കാനും മക്കളെ നല്ല രീതിയില്‍ വളര്‍ത്താനുമാണ്. ലോകത്ത് എവിടെയും പള്ളികള്‍ ഉണ്ട് എന്നത് വലിയ ഒരാശ്വാസമാണ് വിശ്വാസികള്‍ക്ക്. ക്നാനായക്കാരന്‍ ഇതില്‍ ഏതെങ്കിലും പള്ളിയില്‍ പോയി കുര്‍ബാന കണ്ട്, കൊന്തയും ചൊല്ലി പോയാല്‍ മതി. നാട്ടില്‍ അവന് കോട്ടയത്ത് ഒരു മെത്രാനും രൂപതയും ഉണ്ട് അവന്റെയും കുടുംബത്തിന്റെയും ആത്മീയ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍.
ഇത് മനസ്സിലാക്കാതെ അമേരിക്കയില്‍ വാങ്ങിയ പള്ളികള്‍ക്ക് മറ്റ് അവകാശവാദം വന്നപ്പോള്‍ സൂയി ജൂറിസ് ആയി അടുത്ത കീറാമുട്ടി. ഇത്തരം കാര്യങ്ങള്‍ക്കു വേണ്ടി സമരത്തിന് ഇറങ്ങി പുറപ്പെടുക എന്നതൊന്നും സാമാന്യ രീതിയില്‍ കുടുംബ ജിവിതം നയിക്കുന്നവര്‍ക്ക് ആലോചിക്കാന്‍ പറ്റുന്ന കാര്യമല്ല. അവിടെയാണ് സാബു ചെമ്മലക്കുഴിയുടെ മഹത്വം. അദ്ദേഹം അത് ഏറെക്കുറെ ധീരോദാത്തമായി നിര്‍വഹിക്കുകയും ചെയ്തു.
സമുദായം നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും ഇത്തരം അല്‍മേനികളും സില്‍ബന്ധികളും ഏറ്റെടുക്കുകയും സോഷ്യല്‍ മീഡിയയിലൂടെ വിദേശങ്ങളിലെ ക്നാനായക്കാര്‍ അതിനെ പിന്തുണയ്ക്കുകയും ചെയ്യുക സ്വാഭാവികമാണ്. അത് ഇവിടെയും സംഭവിച്ചു. ആഴ്ചകളും മാസങ്ങളും നീണ്ട പ്രതിരോധ സമര വീഥികളില്‍ എങ്ങും വൈദിക ശ്രേഷ്ടരോ സമുദായ സംഘടനാ നേതാക്കളോ കമാ എന്നൊരക്ഷരം ഉരിയാടിയില്ല.
ഭാര്യ ജോലിക്ക് പോകുമ്പോള്‍ കുട്ടികളുടെ കാര്യങ്ങളും മറ്റ് കുടുംബ കാര്യങ്ങളും നിര്‍വഹിച്ചിട്ട് കിട്ടുന്ന സമയം സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ അഭിപ്രായങ്ങള്‍ പങ്ക് വയ്ക്കുക എന്നത് പോലും ദുഷ്കരമായ സാഹചര്യത്തില്‍ പലരും ഇതില്‍ ഇടപെട്ടത് അവരുടെ വൈകാരികത ഒന്ന് കൊണ്ട് മാത്രമാണ്. സാബു ചെമ്മലക്കുഴിയുടെ സമര രീതിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് യു.കെ. യില്‍ ബിനീഷ് പെരുമാപ്പാടം നടത്തിയ സമരത്തെ സാഹസം എന്ന് തന്നെ വിളിക്കണം.
ഇവര്‍ ഇതുവരെ നടത്തിയ നിരാഹാര സമരത്തിന്റെ സത്യാവസ്ഥ എന്തുമാകട്ടെ, അതിനു തയ്യാറായി എന്നത് കേവലം പബ്ലിസിറ്റിക്ക് വേണ്ടി ആയിരുന്നു എന്ന് ആരോപിക്കുന്നതില്‍ കഴമ്പില്ല. അങ്ങനെ ആരോപിക്കുന്നവരില്‍ എത്ര പേര്‍ തയ്യാറുണ്ട് പ്രഹസനമാണെങ്കില്‍ കൂടി ഇങ്ങനെ ഒരു ഉദ്യമത്തിന്? സഭാധികാരികളുടെയും സംഘടനാ സാരഥികളുടെയും മൗനവും പ്രതികൂല സാഹചര്യങ്ങളിലെ സമര്‍ത്ഥമായ ഇടപെടലുകളുമാണ് മറ്റൊന്ന്.
ഭൌമാതിര്‍ത്തിയുടെ വിവിധ കോണുകളില്‍ നിന്ന് രാവേറെ കഴിഞ്ഞും ഈ വിഷയം ചൂട് പിടിച്ച ചര്‍ച്ച ആകുമ്പോഴും കാലിനിടയില്‍ കൈ പൂട്ടി കിടന്നുറങ്ങിയവര്‍ക്ക് മെത്രാഭിഷേക ദിനം പ്രഖ്യാപിച്ചപ്പോള്‍ പെട്ടെന്ന്‍ വെളിപാട് ഉണ്ടായി. കാര്യങ്ങള്‍ രമ്യതയില്‍ ആയി എന്ന് സംഘടനാ സാരഥികളും. ക്നാനായക്കാര്‍ക്ക് സൂയി ജൂറിസ് പദവി ലഭിച്ചോ? ലഭിച്ചാലും ഇല്ലെങ്കിലും സാബു സാബുവിന്റെ പണി നോക്കുക; അത് പോലെ ബിനീഷും. സഭയുടെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ സഭാധികാരികള്‍ ഉണ്ട്; അവര്‍ക്ക് കൂട്ടിനു കുട പിടിക്കാന്‍ സംഘടനാ സാരഥികളും...

പാരമ്പര്യങ്ങളിലെ സമാനതകളും സഭാ പരമായ വൈവിധ്യവും
വിദേശ ആധിപത്യവും തുടര്‍ന്ന് നടന്ന സ്വാതന്ത്ര്യ സമര പോരാട്ടങ്ങളും കിട്ടിയ സ്വാതന്ത്ര്യവും അവിഭക്ത ഭാരതത്തെ ഇന്ത്യയും പാക്കിസ്ഥാനും എന്ന രണ്ടു രാജ്യങ്ങള്‍ ആക്കി തിരിച്ചു. കേരളത്തിലെ ആദിമ ക്രൈസ്തവ സഭയുടെ പരിപോഷണം ലക്‌ഷ്യം വച്ച് പ്രേഷിത ദൗത്യവുമായി ദക്ഷിണ മെസ്സപ്പട്ടോമിയയില്‍ നിന്ന് കുടിയേറിയ ചരിത്രം അവകാശപ്പെടുന്ന ക്നാനായ സമുദായവും പോര്‍ച്ചുഗീസുകാരുടെ വരവോടെ രണ്ടായി പിരിഞ്ഞു. ക്നാനായ കത്തോലിക്കരും ക്നാനായ യാക്കോബായക്കാരും.
ക്രിസ്തുമതം വെറും രണ്ടു ശതമാനത്തില്‍ താഴെ മാത്രമുള്ള ഇന്ത്യയില്‍ നിന്ന് വിദേശത്ത് കുടിയേറിയ ക്നാനായക്കാര്‍ക്ക് സാമുദായികമായി ഒന്നിക്കുന്നതിന് കത്തോലിക്കാ യാക്കോബായ വ്യത്യാസം ഒരു തടസ്സമായിരുന്നില്ല. രണ്ടു വിഭാഗങ്ങളും ഉള്‍പ്പെടുന്ന ക്നാനായ കുടുംബയോഗങ്ങള്‍ , അല്ലെങ്കില്‍ കൂട്ടായ്മകള്‍ ഓരോ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചു ജന്മമെടുത്തു. പള്ളിയുടെയും അധികാരത്തിന്റെയും ആശീര്‍വാദത്തോടെ രൂപീകൃതമായ ഇരു ഭാഗത്തെയും സംഘടനകള്‍ക്ക് പക്ഷേ മറ്റേ സമുദായാംഗങ്ങളെ തഴയേണ്ടി വന്നു.
ഒരേ പാരമ്പര്യവും ചരിത്രവും ആചാരങ്ങളും പിന്തുടരുന്ന അപൂര്‍വ സമുദായത്തിനു നേരിട്ട ഗതികേട് എന്ന് വേണമെങ്കില്‍ ഇതിനെ കരുതാം.

സൂയി ജൂറിസും ക്നാനായക്കാരന്റെ പട്ടിണി സമരവും
ഇറാക്കില്‍ നിന്ന് കേരളത്തിലേയ്ക്ക് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കുടിയേറിയ വംശം എന്നാണ് ക്നാനായക്കാര്‍ തങ്ങളെക്കുറിച്ച് വിശ്വസിക്കുന്നത്. അന്ന് കേരളത്തിലേയ്ക്ക് കുടിയേറിയവര്‍ ഇറാക്കിലുണ്ടായിരുന്ന അവരുടെ ബന്ധു മിത്രാദികളെ കൂടെ കൂടെ പോയി കാണുകയോ ബന്ധം പുതുക്കുകയോ ഉണ്ടായോ ഇല്ലയോ എന്നതൊന്നും വ്യക്തമല്ല. ഇറാക്കില്‍ നമുക്ക് ഉണ്ടായിരുന്ന പൂര്‍വ്വ ബന്ധം നൂറ്റാണ്ടുകളുടെ കാലപ്പഴക്കത്തില്‍ ഏറെക്കുറെ അന്യം നിന്ന് പോയിരുന്നു എന്നത് സത്യമാണ്. തൊള്ളായിരത്തി പതിനൊന്നില്‍ സ്വന്തമായി രൂപത കിട്ടി എന്നത് ക്നാനായ കത്തോലിക്കാ വിഭാഗത്തിന് സ്വന്തം അസ്ഥിത്വം നില നിര്‍ത്താന്‍ കുറച്ചൊന്നുമല്ല സഹായിച്ചത്. ക്നാനായ സമുദായത്തിന്റെ ഇറാക്ക്, യഹൂദ ബന്ധം കല്ലു വച്ച നുണ ആണെന്നും ഏതോ പാണ്ടികള്‍ മാത്രമാണെന്നും പറഞ്ഞു പരത്തുന്ന സീറോ മലബാര്‍ ക്രിസ്ത്യാനികള്‍ക്ക് ഉള്ള ചരിത്രപരവും വര്‍ത്തമാനകാലത്തിനു നിരക്കുന്നതുമായ ജീവിക്കുന്ന തെളിവാണ് യാക്കോബായ സമുദായത്തില്‍ തുടരുന്ന ക്നാനായ വിഭാഗം.
ഇതൊരു വംശീയ പ്രശ്നമാണ്; ഒപ്പം സീറോ മലബാര്‍ എന്ന റോമാ സിംഹാസനത്തിന്റെ പരമാധികാരം സംബന്ധിച്ച സാങ്കേതികതയുടെ കെട്ടുപാടുകളും. ഇതിനെക്കാള്‍ എല്ലാം ഉപരി ഓരോ രാജ്യങ്ങളില്‍ നില നില്‍ക്കുന്ന സിവിലിയന്‍ നിയമ വ്യവസ്ഥകള്‍... ഇതൊക്കെ പരിഗണിച്ചു വേണം സഭാ തലങ്ങളില്‍ ഉള്ളവര്‍ക്കും അധികാര മേഖലകളില്‍ വിരാജിക്കുന്നവര്‍ക്കും തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍.
ഇതൊന്നും പക്ഷേ കേവല വിശ്വാസിക്ക് അറിയേണ്ട കാര്യമില്ല. അവന് ക്നാനായത്വം തകരുന്നതില്‍ വേദനയും രോഷവും പൂണ്ട് വിറളി പിടിച്ചേ മതിയാകൂ. അമേരിക്കയില്‍ സാബു ചെമ്മലക്കുഴിയും യു.കെ.യില്‍ ബിനീഷ് പെരുമാപ്പടവും നടത്തിയ നിരാഹാര സമരം സൂചിപ്പിക്കുന്നത് കേവല ക്നാനായ വിശ്വാസിയുടെ ആത്മ രോഷത്തിന്റെ പ്രതിഫലനമാണ്. ഏതോ ഒത്തു തീര്‍പ്പ് ഉണ്ടാക്കി എന്ന് പറഞ്ഞ് വീഡിയോ എടുത്ത് പോസ്റ്റ് ചെയ്യുമ്പോള്‍ മെത്രാന്മാര്‍ക്കും സംഘടനാ സാരഥികള്‍ക്കും ഒപ്പം ഈ പട്ടിണി പാവങ്ങളെ കൂടി നമ്മള്‍ ഓര്‍മിക്കണം.

2013 ജൂലൈ 2, ചൊവ്വാഴ്ച
വിശ്വാസവും പൗരോഹിത്യവും ആധുനിക വീക്ഷണത്തില്‍
പൗരോഹിത്യവും അതുമായി ബന്ധപ്പെട്ട അനുഷ്ടാനങ്ങളും ഓരോ കാലത്തും പല വിധത്തിലാണ്. പഴയ നിയമത്തില്‍ പറയുന്ന ബലിയര്‍പ്പണം പക്ഷി മൃഗാദികളെ കൊന്ന് മാംസവും നെയ്യും ദഹിപ്പിക്കുന്ന രീതിയിലാണ്.,.കൂടിവരുന്ന ജന സമൂഹത്തിന്റെ എണ്ണത്തിനൊത്ത വിധം പക്ഷി മൃഗാദികളുടെ എണ്ണവും കൂടിക്കൊണ്ടിരിക്കും. പുരോഹിതന്റെ വേഷവിധാനങ്ങള്‍ ഇന്നത്തെ പോലെ തന്നെ ഏറെ സങ്കീര്‍ണ്ണമായിരുന്നു താനും. വൈദിക വേഷമണിഞ്ഞ ഇറച്ചിക്കടക്കാരന്റെ റോളില്‍ അന്നത്തെ പുരോഹിതരെ സങ്കല്‍പിക്കുന്നതില്‍ തെറ്റുണ്ടാവാന്‍ ഇടയില്ല.
അനുഷ്ടാനങ്ങളിലെ കര്‍ക്കശഭാവവും തികഞ്ഞ യാഥാസ്ഥിതികത്വവും സ്വാഭീഷ്ടകാഴ്ചകളോടുള്ള അമിതാസക്തിയും ഒക്കെയാവാം ഇവരെക്കുറിച്ച് വെള്ളയടിച്ച കുഴിമാടങ്ങള്‍ എന്ന നാണം കെട്ട നാമകരണത്തിന് യേശുവിനെ പ്രേരിപ്പിച്ചത്..,. ദൈവഹിതം എന്തെന്നറിയാന്‍ ശ്രമിക്കാതെ, ദൈവം തങ്ങള്‍ക്കു നല്‍കിയ അനേക നന്മകള്‍ കാണാന്‍ കഴിയാതെ പോയ ദൈവജനം അഹരോന്‍ എന്ന മഹാപുരോഹിതനോട് തങ്ങള്‍ക്ക് ആരാധിക്കാന്‍ ഒരു കാളക്കുട്ടിയെ വേണമെന്ന് ആവലാതിപ്പെടുന്നു.
വിശ്വാസി സമൂഹത്തിന്റെ ഇംഗിതത്തിനു വഴങ്ങി അവരില്‍ നിന്ന് സംഭരിച്ച ലോഹങ്ങള്‍ ഉപയോഗിച്ച് അഹരോന്‍ കാളക്കുട്ടിയുടെ സ്വര്‍ണ്ണ വിഗ്രഹം നിര്‍മ്മിച്ച് അവരെ തൃപ്തരാക്കി. അഹരോന്‍ എന്ന മഹാപുരോഹിതന്‍ വിശ്വാസികളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി സ്വയം തരം താഴുന്ന കാഴ്ചയാണത്. ഫലമോ? നാല്‍പതു ദിവസം മലമുകളില്‍ ഉപവസിച്ച് ദൈവതേജസ്സ് അനുഭവിച്ച് ദൈവ പ്രമാണം കല്ലില്‍ എഴുതി വാങ്ങി മലയിറങ്ങിയ മോശയ്ക്ക് ദൈവ പ്രമാണം എറിഞ്ഞുടയ്ക്കേണ്ടി വന്നു.
മരുഭൂമിയിലെ യാത്രയില്‍ കാളയെ ബലിയര്‍പ്പിക്കുക പ്രായോഗികമായിരുന്നില്ല. അതിനു മാനുഷികമായ ആലോചനയില്‍ കണ്ടെത്തിയ മാര്‍ഗ്ഗമാകാം കാളക്കുട്ടിയുടെ സ്വര്‍ണ്ണ വിഗ്രഹം. പക്ഷി മൃഗാദികള്‍ക്ക് പകരമായി ദൈവപുത്രന്‍ സ്വന്തം ശരീരം കാല്‍വരിയില്‍ യാഗമായി നല്‍കിയതിലൂടെ പഴയ നിയമം ഏറെക്കുറെ അസാധുവായി. പക്ഷി മൃഗാദികളുടെ ഇറച്ചിക്ക് പകരം തിരു വോസ്തിയും വീഞ്ഞും ഉള്‍പ്പെടുത്തി പുതിയ അനുഷ്ടാനങ്ങള്‍ നിലവില്‍ വന്നു.
ക്രിസ്തുവിന്റെ ശരീരവും രക്തവും ആണ് എല്ലാ ക്രിസ്തീയ സഭകളുടെയും ദിവ്യ ബലിയുടെ കാതല്‍ . എന്നാല്‍ അനുഷ്ടാനങ്ങളില്‍ ദുര്‍ഗ്രാഹ്യത കുത്തി നിറച്ച് വചനങ്ങളില്‍ നിന്നും കല്‍പനകളില്‍ നിന്നും ഏറെ അകന്ന്‍ ദീര്‍ഘ സമയം അടിച്ചേല്പിക്കുന്ന അനുഷ്ടാനാഭാസമായി ഇതില്‍ പലതും മാറിയിരിക്കുന്നു എന്നതാണ് വസ്തുത. സഭകളുടെ അപ്രമാദിത്വവും വിശ്വാസികളുടെ അനുസരണ ശീലവും കാരണമായി ചോദ്യം ചെയ്യപ്പെടാത്ത ദിനചര്യയായി ക്രിസ്തീയ അനുഷ്ടാനങ്ങള്‍ അഭംഗുരം തുടരുന്നു.
ഏക ദൈവത്തിലും പത്തു കല്പനയിലും ക്രിസ്തുവിലും വിശ്വസിക്കുന്ന കോടിക്കണക്കിനു ക്രൈസ്തവര്‍ പല സഭകളിലായി പിന്തുടരുന്ന അനുഷ്ടനങ്ങളിലേയ്ക്ക് കണ്ണോടിച്ചാല്‍ മനസ്സിലാകും ഇതിലെ പൊള്ളത്തരം. പൗരോഹിത്യത്തിലെ തെരഞ്ഞെടുപ്പാണ് മറ്റൊന്ന്. ക്രിസ്തു, പത്രോസ് മുതല്‍ ഒറ്റിക്കൊടുത്ത യൂദാസ് വരെ ഉള്ളവരെ തെരഞ്ഞെടുത്തത് പ്രത്യേക അജണ്ടയോ മാനദണ്ഡമോ ഉപയോഗിച്ച് ആയിരുന്നില്ല. അവരാരും അതിനു വേണ്ടി പ്രത്യേകം ഒരുങ്ങിയിരുന്നുമില്ല.
പല സഭകളും മേലധികാരിയുടെ കൈവയ്പിലൂടെ പരിശുദ്ധാത്മാവിനെ പകര്‍ന്നാണ് ഒരുവനെ പുരോഹിതനായി അഭിഷേകം ചെയ്യുന്നത്. പുരോഹിതര്‍ക്ക് ബ്രഹ്മചര്യം നിര്‍ബന്ധമാക്കിയിട്ടുള്ള സഭകള്‍ സ്ത്രീകളോടൊപ്പം ജീവിക്കാന്‍ തീരുമാനിച്ച് പൗരോഹിത്യം ത്യജിക്കാന്‍ തയ്യാറായവരെ നിര്‍ദാക്ഷിണ്യം കയ്യൊഴിയുന്നു. ഇവരില്‍ പലര്‍ക്കും ശോഭനമായ ജീവിതം കൈയെത്താ ദൂരെയാവും. എന്നിരുന്നാലും ആരും തകര്‍ന്നു പോയതായി കേള്‍ക്കാനിടയില്ല.
കേവലം അനുഷ്ടാനങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പുരോഹിതന് വെല്ലുവിളികള്‍ നന്നേ കുറവായിരിക്കും. എന്നാല്‍ സാമൂഹ നന്മയെ കരുതി തന്നാല്‍ ആകുന്നത് ചെയ്യുന്ന വിപ്ലവകാരികള്‍ ആയിട്ടുള്ള പുരോഹിതരെ കാത്തിരിക്കുന്നത് പലപ്പോഴും മുള്‍ക്കിരീടവും കയ്പ് നീരുമാവും. പഴയ നിയമ കാലത്തില്‍ നിന്നും വിശ്വാസികള്‍ ഭൗതികമായി വളരെയേറെ മുന്നേറിയെങ്കിലും ആത്മീയമായി അതേ നിലവാരത്തില്‍ തന്നെയാണ് ഇന്നും എന്ന് ന്യായമായും സംശയിക്കാം. ഒരു സഭക്കാരന്‍ വേറൊരു സഭാക്കാരന്റെ ആരാധനയില്‍ പങ്കെടുക്കാന്‍ തയ്യാറല്ല. എല്ലാ സഭയിലുള്ളവര്‍ക്കും വേണ്ടത് ക്രിസ്തുവോ ദൈവ കല്പനയോ അല്ല; തങ്ങള്‍ ശീലിച്ച അനുഷ്ടാനങ്ങള്‍ എന്ന സ്വര്‍ണ്ണ വിഗ്രഹമാണ്.
ഇവിടെ ഒരു വിശ്വാസിക്ക് കരണീയമായിട്ടുള്ളത് സ്വന്തം അഭിരുചിയും തീരുമാനങ്ങളും ആണ്. പത്തു കല്പനകള്‍ പാലിക്കുക എന്നത് മനുഷ്യ ജന്മത്തില്‍ അസാധ്യമാണ്. ജീവിത സാഹചര്യ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ഇതില്‍ ഏതെങ്കിലും കല്പന ലംഘിക്കേണ്ടി വന്നവര്‍ക്ക് ദൈവതിരുമുമ്പില്‍ കുറ്റം ഏറ്റു പറഞ്ഞ് പ്രായശ്ചിത്തം യാചിക്കാന്‍ ദൈവം അനുവദിക്കുന്നുണ്ട്. അതിനുള്ള വഴി എന്നതോ ക്രിസ്തുവും. ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ ഇതിനു വേറൊരു മധ്യസ്ഥന്റെ സഹായം തേടേണ്ടതില്ല. അല്ലാത്തവര്‍ ക്രിസ്തുവിനെ ശരിക്കും അറിഞ്ഞിട്ടില്ല എന്ന് വേണം കരുതാന്‍.,.

2012 നവംബർ 3, ശനിയാഴ്‌ച
തലമുറകളുടെ ശീലം മാറുമ്പോള്‍ ...
പെണ്‍കുട്ടികള്‍ പ്രായമായി വരുന്നതോടെ മാതാപിതാക്കളുടെ ആധിയും കൂടി വരുന്ന ഒരു പാരമ്പര്യമാണ് നമുക്കുണ്ടായിരുന്നത്. ഒരു ഇണയെ അന്വേഷിച്ചു കണ്ടെത്തി വിവാഹം കഴിപ്പിക്കുക എന്നത് ചെലവേറെയുള്ള ഏര്‍പ്പടായിരുന്നു. അന്നന്നത്തെ അന്നത്തിന് നന്നേ ബദ്ധപ്പെട്ടിരുന്ന ഒരു കുടുമ്പത്തിനു അനായാസം താങ്ങാവുന്ന ഒന്നായിരുന്നില്ല ഇത്.
ഉള്ള പുരയിടം വിറ്റോ, ജീവിതകാലം മുഴുവന്‍ കഷ്ടപ്പെട്ട് സ്വരുക്കൂട്ടിയ സമ്പാദ്യം മുഴുവനും ചെലവ് ചെയ്തോ കെട്ടിച്ചയച്ചാല്‍തന്നെ കൊണ്ടുവന്നത് കുറഞ്ഞു പോയി എന്നതിന്റെ പേരില്‍ ശാരീരിക മാനസിക പീഡനങ്ങള്‍ അനുഭവിക്കുകയും വീട്ടിലേക്ക് തന്നെ തിരിച്ചു പോരേണ്ട ഗതികേടില്‍ എത്തിപ്പെടുകയും ചെയ്ത പെണ്‍കുട്ടികള്‍ അനവധിയുണ്ട്.
കാലം മാറിയതോടെ പെണ്‍കുട്ടികള്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തി നേടുകയും കുടുമ്പത്തിനു തന്നെ താങ്ങും തണലും നല്‍കാന്‍ തക്ക കെല്പും നേടി. വൈവാഹിക ജീവിതം സംബന്ധിച് വ്യക്തമായ കാഴ്ചപ്പാടുകളോടെ തങ്ങള്‍ക്കു ചേരുന്ന ഇണയെ കണ്ടെത്തി വിവാഹം കഴിക്കുന്നതില്‍ ബദ്ധശ്രദ്ധരാകുകയും ചെയ്തു.
കേരളത്തിന് വെളിയിലും ഇന്ത്യക്ക് പുറത്തും ജോലി തേടി പോയ മലയാളികള്‍ വിരലിലെണ്ണാവുന്നവര്‍ ഒഴികെ ബാക്കിയെല്ലാവരും തങ്ങളുടെ ജാതിയിലും സഭാ-സമുദായങ്ങളിലും ഉള്‍പ്പെട്ട മലയാളികളെ തന്നെയാണ് ജീവിതപങ്കാളികളായി സ്വീകരിച്ചിരുന്നത് .
എത്രയൊക്കെ പുരോഗമന വാദം കൊട്ടി ഘോഷിക്കുന്നവര്‍ക്കും ഇതിനൊരു അപവാദമാകാന്‍ കഴിഞ്ഞില്ലെന്നത് പച്ച പരമാര്‍ത്ഥം! കേരളത്തില്‍ എന്നതുപോലെ കേരളത്തിന് പുറത്തും മലയാളി അഡ്രസ് ചെയ്യപ്പെടുന്നത് ഒരു പരിധി വരെ ജാതിയുടെയും മതത്തിന്റെയും സഭയുടെയും സമുദായത്തിന്റെയും ലേബലുകളില്‍ തന്നെയാണ്. ഇതിന്റെ ജീവിക്കുന്ന തെളിവുകളാണ് വിദേശരാജ്യങ്ങളില്‍ മലയാളി സംഘടനകള്‍ക്ക് സമാന്തരമായി പ്രവര്‍ത്തിക്കുന്ന വിവധ ജാതി - മത - സാമുദായിക കൂട്ടായ്മകള്‍ .
ഈ സമ്പ്രദായം ശരിയോ തെറ്റോ എന്ന് സ്ഥാപിക്കുക അല്ല ഇവിടെ; മറിച്ച്, വരും തലമുറ മലയാളിയുടെ സാമ്പ്രദായിക സംവിധാനങ്ങളെയും ആചാരാനുഷ്ടാനങ്ങളെയും എങ്ങനെ നോക്കി കാണുന്നു എന്ന ഒരു അന്വേഷണം മാത്രം.
പത്തു പന്ത്രണ്ടു വര്‍ഷം മുമ്പ് യു.കെ.യില്‍ എത്തിയ മലയാളി കുടുംബങ്ങളില്‍ ഇന്ന് വിവാഹ പ്രായമായ കുട്ടികള്‍ ഏറെയാണുള്ളത്. മേല്‍സൂചിപ്പിച്ച സാമ്പ്രദായിക സംവിധാനങ്ങളും ആചാരാനുഷ്ടാനങ്ങളും പിന്തുടരുന്ന ഇവരുടെ മാതാപിതാക്കള്‍ പുരോഗമന വാദികള്‍ ആണെങ്കില്‍ കൂടി ആഗ്രഹിക്കുന്നത് മക്കള്‍ സാമ്പ്രദായികമായി തന്നെ ഒരു ജീവിതപങ്കാളിയെ കണ്ടെത്തണമെന്ന് തന്നെയാണ്.
ഇതില്‍ വിജയിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നു എന്നാണോ സമകാലീന സംഭവങ്ങള്‍ തെളിയിക്കുന്നത്? ചില കുട്ടികള്‍ ജാതി-മത-സാമുദായിക-സഭാ സമ്പ്രദായങ്ങള്‍ പാടേ ഉപേക്ഷിക്കുന്നു എന്ന് മാത്രമല്ല; ഭാഷാ- ദേശ വ്യത്യാസം പോലും മുഖവിലയ്ക്കെടുത്ത് കാണുന്നില്ല.
സാംസ്കാരികമായി ആധുനിക സമൂഹം എന്ന് കരുതുന്ന ഇംഗ്ലീഷുകാര്‍ക്ക് ഇടയില്‍ ജീവിച്ചതും പഠിച്ചതും ഇതിനു കാരണമായി ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനെ നിരാകരിക്കാന്‍ തക്ക വസ്തുതകള്‍ കൈവശം ഇല്ലാത്തതിനാലും ഈ വിഷയം സംബന്ധിച്ച് വേണ്ടത്ര പഠനങ്ങള്‍ നടത്തിയിട്ടില്ലാത്തതിനാല്ലും അതിനു മുതിരുന്നില്ല.
എന്നാല്‍ അറിവില്‍ പെട്ടിടത്തോളം അടുത്ത കാലത്ത് നടന്ന സംഭവങ്ങളില്‍ മലയാളികള്‍ അല്ല എന്ന ഒരു സമാനത മാത്രമാണുള്ളത്. മലയാളി ആണെങ്കില്‍ തന്നെ തന്റെ ജാതിയിലോ മതത്തിലോ പെടാത്ത ഒരാള്‍ ; അതല്ല,തന്റെ തന്നെ ജാതി-മതത്തില്‍ ഉള്ളയാളാണെങ്കില്‍ അത് മലയാളി ആയിരിക്കില്ല. ഏറ്റവും പുതുതായി മലയാളിയുമല്ല സ്വന്തം ജാതി-മതത്തില്‍ പെട്ട ആളുമല്ലാത്ത സംഭവങ്ങളും വന്നു കഴിഞ്ഞു.
പക്ഷേ, വിദ്യാഭ്യാസവും ഉദ്യോഗവും ഉള്ള ഒരു ഇംഗ്ലീഷുകാരനെയോ ഇംഗ്ലീഷുകാരിയെയോ ബോയ് ഫ്രണ്ടോ ഗേള്‍ ഫ്രണ്ടോ ആയി കിട്ടിയ മലയാളി കുട്ടികള്‍ ഇതുവരെ വാര്‍ത്തയായിട്ടില്ല. ഇതിനര്‍ത്ഥം ഈ പരിഷ്കൃത സമൂഹത്തിലും സാംസ്കാരിക വൈരുദ്ധ്യത്തിന് പ്രസക്തിയുണ്ടെന്നു തന്നെയാണ്. പഠിപ്പും ഉദ്യോഗവും ഉള്ള ഇംഗ്ലീഷുകാര്‍ വെള്ളക്കാരില്‍ പെട്ടവര്‍ക്ക് തന്നെയാണ് പ്രാമുഖ്യം നല്‍കുന്നത്. അപവാദങ്ങള്‍ ഇല്ലെന്നല്ല; അത് ഏഷ്യന്സിന്റെ അത്ര ഇല്ലെന്നത് ശ്രദ്ധിക്കേണ്ട വസ്തുതയാണ്!
ഇവിടെ വിമര്‍ശനം ഏല്‍ക്കേണ്ടി വരുന്നത് ഇത്തരം കുട്ടികളുടെ മാതാപിതാക്കളേക്കാള്‍ ജാതി-മത സംഘടനകള്‍ക്കും മലയാളികളുടെ കാക്കത്തൊള്ളായിരം സാംസകാരിക സംഘടനകള്‍ക്കുമാണ്. വര്‍ഷങ്ങളായി പിന്തുടരുന്ന സാംസ്കാരിക പ്രവര്‍ത്തനങ്ങളും മതപരമായ അനുഷ്ടാനങ്ങളും കുട്ടികളില്‍ മടുപ്പ് ഉളവാക്കുന്നുണ്ടോ എന്ന് ആരും ഒരന്വേഷണവും നടത്തി കാണുന്നില്ല.
ഒരേ ജാതിയിലും സമുദായത്തിലും പെട്ട മാതാപിതാക്കള്‍ നിത്യേന തമ്മില്‍ കലഹിക്കുന്നതും ചില കുട്ടികളെയെങ്കിലും മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടാവാം. അധ്വാനവും അത്യധ്വാനവും ചെയ്ത് ആവശ്യത്തിലേറെ പണം സ്വരുക്കൂട്ടുമ്പോള്‍ നമ്മുടെ ഉള്ളില്‍ പണ്ട് നാമനുഭവിച്ചതും ച്ചുറ്റുവട്ടത്തുള്ളവര്‍ അനുഭവിച്ചതുമായ ദാരിദ്ര്യം ഒരു നിഴലായി പിന്തുടരുന്നുണ്ടാവും.
കുട്ടികള്‍ക്ക് പക്ഷേ ദാരിദ്ര്യം സംബന്ധിച് കേട്ടറിവ് ഉണ്ടെങ്കിലും അത് അനുഭവിക്കുകയോ അനുഭവിക്കുന്നവരെ കാണുകയോ ചെയ്യുന്നില്ല എന്ന വ്യത്യാസം ഉണ്ട്.
മാറുന്ന സാഹചര്യങ്ങളില്‍ നിലവിലുള്ള സംവിധാനങ്ങള്‍ പുനക്രമീകരിക്കുക എന്ന ലക്ഷ്യത്തിലേക്കാണ് ഇതൊക്കെയും വിരല്‍ ചൂണ്ടുന്നത്.
വാല്‍ക്കഷണം: ഗാന്ധിജി വിവാഹ ശേഷം ഇംഗ്ലണ്ടില്‍ എത്തിയത് നന്നായി; അല്ലെന്നു വരികില്‍ ഏതെങ്കിലും വെള്ളക്കാരിയെയോ അതുമല്ലെങ്കില്‍ മറ്റേതെങ്കിലും ദേശവാസിയെയോ വിവാഹം കഴിച്ച് ഇംഗ്ലണ്ടില്‍ തന്നെ കഴിഞ്ഞു കൂടിയിരുന്നെങ്കില്‍ അദ്ദേഹം സ്വയം വളര്‍ത്തിയെടുത്ത ദേശ സ്നേഹവും അതിലൂടെ നാം കൈവരിച്ച സ്വാതന്ത്ര്യവും വെറും മരീചിക മാത്രമാകുമായിരുന്നു ....

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)