2012 ജനുവരി 15, ഞായറാഴ്‌ച
വിമര്‍ശനങ്ങളും സമുദായ വിരുദ്ധരും
ഇന്നിപ്പോള്‍ കാലമേറെ കഴിഞ്ഞപ്പോള്‍ സമുദായമെന്ന നിലയില്‍ ഏറെ സാമ്പത്തികാഭിവൃദ്ധി നേടുകയും ലോകരാഷ്ട്രങ്ങളില്‍ എല്ലാം തന്നെ സജീവ സാന്നിധ്യമാകുകയും ചെയ്തതോട് കൂടി വിമര്‍ശനങ്ങള്‍ക്കും ഉല്‍ഭവം സംബന്ധിച്ച ചോദ്യം ചെയ്യലുകള്‍ക്കും വിധേയമാകേണ്ടിയും വരുന്നു എന്ന ദുര്യോഗവും ഈ സമുദായത്തിന്റെ മാത്രം പ്രത്യേകതയാണ്.
സമുദായത്തെ ഭേദ്യം ചെയ്യാന്‍ ശ്രമിക്കുന്ന ഇത്തരം ശക്തികള്‍ മറ്റ് സമുദായക്കാരോ ജാതികളോ അല്ല; പിന്നെയോ സ്വവംശ വിവാഹനിഷ്ഠ പാലിക്കാന്‍ കഴിയാതെ സമുദായത്തിന് വെളിയില്‍ നിന്ന് വിവാഹം കഴിച്ച സമുദായാംഗങ്ങളില്‍ ചിലര്‍ മാത്രമാണ്.
"ദാവീദ് രാജാവിന്‍റെ കൊച്ചു മക്കള്‍ " എന്നും "രാജരക്ത "മെന്നും പഴമക്കാരായ ക്നാനായക്കാര്‍ നാഴികയ്ക്ക് നാല്പതു വട്ടം പുലമ്പിയിരുന്നില്ല. അങ്ങനെ പുലമ്പാന്‍ പറ്റുന്ന സാഹചര്യമായിരുന്നില്ല അവരുടേത്. മറ്റ് പല ജാതികള്‍ , കീഴ്ജാതിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചെയ്തിരുന്ന കാര്‍ഷിക വൃത്തികളും അനുഭവിച്ചിരുന്ന ദാരിദ്ര്യവും നാന്നായിട്ടറിഞ്ഞു ജീവിച്ചവര്‍ ...
ഒരു സമുദായം എന്ന നിലയില്‍ സ്വവംശ വിവാഹം തുടരാന്‍ കഴിയുന്ന സാഹചര്യം നിലനിന്നിരുന്ന പ്രദേശമായിരുന്നു കേരളം. ജാതി വ്യവസ്ഥ ഇത്രയേറെ സങ്കീര്‍ണ്ണമായ ഒരിടം ഒരുപക്ഷെ ലോകത്ത് മറ്റെവിടെയാനുള്ളത്? സ്വന്തമായി പള്ളികള്‍ ഇല്ലാതിരുന്നിട്ടും സ്വവംശ വിവാഹനിഷ്ഠ പാലിക്കാന്‍ ഇടയായതും അതിലൂടെ സമുദായം നിലനില്ക്കുന്നതിനും കാരണമായത് ഒരു പക്ഷെ ഈ ജാതി വ്യവസ്തയുടെ സഹായം കൊണ്ട് കൂടിയാണ് എന്നത് ആര്‍ക്ക് നിഷേധിക്കാനാകും?
ഇന്നിപ്പോള്‍ സഭയുടെയും രാജ്യത്തിന്‍റെയും നിയമങ്ങള്‍ അനുസരിച്ച് കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും ക്നാനായ കത്തോലിക്കര്‍ (സ്വവംശ വിവാഹനിഷ്ഠ പാലിക്കുന്നവര്‍ )ഒരു സമുദായം എന്ന നിലയില്‍ തുടരാന്‍ യോഗ്യരാണ്. അന്യ സഭകളില്‍ നിന്ന് വിവാഹം കഴിക്കുന്നവര്‍ക്ക് അംഗത്വം നല്‍കുന്നതിന് ആ സഭകള്‍ എതിരല്ല താനും. എന്നാല്‍ അമേരിക്ക പോലുള്ള വ്യക്തിസ്വാതന്ത്ര്യം ഏറെയുള്ള രാജ്യങ്ങളില്‍ അങ്ങനെയാവണമെന്നില്ല.
അവിടുത്തെ സിവില്‍ നിയമങ്ങളുടെ ചുവടു പിടിച്ച്, അന്യ സഭകളില്‍ നിന്ന് വിവാഹം ചെയ്ത ക്നാനായക്കാര്‍ ക്നാനായ മിഷനുകളില്‍ അംഗത്വത്തിന് ശ്രമിക്കുന്നു എന്നത് സാങ്കേതികമായി അവിടെ ചില പ്രതിസന്ധികള്‍ സൃഷ്ടിചിരിക്കാം. ഇതിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളാകട്ടെ തീവ്ര വൈകാരികതയുടെയും ...
പള്ളികള്‍ക്കെന്നതുപോലെ മെത്രാന്മാര്‍ക്കും അച്ഛന്മാര്‍ക്കും ഒക്കെ അവരുടേതായ പ്രസക്തി തീരെ കുറവല്ലാത്ത ഒരു സമുദായമാണ് ക്നാനായക്കാരുടെത്. എന്നാല്‍ സമുദായത്തിന്‍റെ ഭാവി സുരക്ഷിതമാണോ എന്ന ചിന്തയ്ക്ക് തീരെ പ്രസക്തിയില്ലായ്കയില്ല. വിദേശങ്ങളില്‍ പ്രത്യേകിച്ചും.
ഇന്നത്തെ കുട്ടികളിലാണ് സമുദായത്തിന്‍റെ ഭാവി എന്നതില്‍ തര്‍ക്കമില്ല. പണ്ട് മാതാപിതാക്കള്‍ പറഞ്ഞതനുസരിച്ച് ജീവിതാന്തസ് തെരഞ്ഞെടുക്കുകയും ജീവിത പന്കാളിയെ കണ്ടെത്തുകയും ചെയ്തിരുന്ന പ്രവണതയും രീതിയും മാറി വരികയാണ്. സ്വവംശവിവാഹനിഷ്ഠ കര്‍ക്കശമായി പാലിക്കുന്ന ഒരു സമുദായം എന്ന നിലയില്‍ ക്നാനായ സമുദായം അഭിമുഖീകരിക്കുന്ന ഈ വെല്ലുവിളി വിദേശങ്ങളില്‍ മറ്റേതൊരു മലയാളി സമൂഹവും അനുഭവിക്കുന്നുമുണ്ട്.
പ്രായപൂര്‍ത്തിയായ കുട്ടികള്‍ വിവാഹം വേണ്ടെന്നു വയ്ക്കുന്നതും ഇഷ്ടപ്പെട്ട ജീവിത പങ്കാളികള്‍ക്കൊപ്പം (അവരുടെ ജാതിയും മതവും വര്‍ണ്ണവും നോക്കാതെ) ജീവിക്കാന്‍ തീരുമാനിക്കുന്നതും തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയങ്ങളാണ്.
പള്ളികളും പരമ്പരാഗത വിശ്വാസ പരിശീലനങ്ങളും ഇക്കാര്യത്തില്‍ വേണ്ടത്ര വിജയിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ഇതിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ അതാണ് സൂചിപ്പിക്കുന്നത്. സമുദായത്തിന്റെ ഭാവി സംബന്ധിച്ച ഇത്തരം വിഷയങ്ങളില്‍ ആരോഗ്യപരമായ ചര്‍ച്ച ഉണ്ടായി കാണുന്നില്ല.
ഏതെന്കിലും കോണുകളില്‍ നിന്ന് ഒറ്റപ്പെട്ട ചില വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ അതിനെ സഭാവിരുദ്ധമായും സമുദായ വിരുദ്ധമായും ചിത്രീകരിക്കുന്ന പ്രവണത അവസാനിപ്പിക്കെണ്ടതുണ്ട്. സമുദായവിരുദ്ധര്‍ ഉന്നയിക്കുന്ന വിഷയങ്ങളും ആവലാതികളും മറ്റ് പലതാണ്.
സമുദായ സംഘടനകള്‍ക്ക് ഇക്കാര്യത്തില്‍ ചെറുതല്ലാത്ത പങ്കാണുള്ളത്. ദൌര്‍ഭാഗ്യവശാല്‍ പലപ്പോഴും അവര്‍ക്കതിന് കഴിയാറില്ല. ഹൃസ്വവീക്ഷണം ഉള്ളവരില്‍ നിന്ന്ദീര്‍ഘ വീക്ഷണം ഉള്ളവരായി സംഘടനാംഗങ്ങളും നേതാക്കളും മാറേണ്ടിയിരിക്കുന്നു. പുരോഹിതരോടും തിരുമേനിമാരോടും ഉള്ളതിനേക്കാള്‍ അവര്‍ക്ക് കടപ്പാട് സാധാരണക്കാരായ സമുദായാംഗങ്ങളോടും അവരുടെ കുടുംബാംഗങ്ങളോടും ആണ് ഉണ്ടാവേണ്ടത്. അതിനര്‍ത്ഥം അവരെ ഗൌനിക്കരുതെന്നോ, ബഹുമാനിക്കരുതെന്നോ അല്ല; അത് മാത്രമായി പോയതിന്റെ ഭവിഷ്യത്തുകള്‍ ആണ് നാമിന്നിവിടെ കണ്ടുകൊണ്ടിരിക്കുന്നത്.
2011 സെപ്റ്റംബർ 3, ശനിയാഴ്‌ച
റാസല്‍ ഖൈമ
2011 ഓഗസ്റ്റ് 30, ചൊവ്വാഴ്ച
ശതാബ്ദി പിന്നിട്ട് കോട്ടയം അതിരൂപത
2011 ഓഗസ്റ്റ് 27, ശനിയാഴ്‌ച
കവിയല്ലാത്തവന്റെ കവിത
2011 ഓഗസ്റ്റ് 25, വ്യാഴാഴ്‌ച
ദൈവങ്ങളുടെ സ്വന്തം നാടും അമേരിക്കയും
2011 ജൂലൈ 26, ചൊവ്വാഴ്ച
2010 സെപ്റ്റംബർ 14, ചൊവ്വാഴ്ച
ഭാസ്കര പട്ടേലര്മാരും തൊമ്മിയും ...
വിവാഹം എന്നത് ക്രൈസ്തവ സഭയ്ക്ക് ഒരു കൂദാശയാണ് . മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളില്‍ ഒന്നായ ലൈംഗികത യഥേഷ്ടം ആസ്വദിക്കുന്നതിനു സ്ത്രീക്കും പുരുഷനും സമൂഹം നല്‍കുന്ന ആശീര്‍വാദം കൂടിയാകുന്നു വിവാഹം.
സമ്പന്നനും ദരിദ്രനും, പണ്ഡിതനും പാമരനും, ഉന്നത ജാതിക്കാരനും ഹീനജാതിക്കാരനും തങ്ങള്‍ക്ക് കിട്ടാവുന്നതില്‍ വച്ച് ഏറ്റവും നല്ല ഇണയെ വിവാഹം ചെയ്തു ലൈംഗികത ആസ്വദിക്കുന്നവരാണ്. മറ്റു പല കാരണങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയമായി വിവാഹ ബന്ധം വേര്‍ പെടുന്നതും സര്‍വ്വ സാധാരണമാണ്. അപൂര്‍വ്വം ചില കേസുകളില്‍ ലൈംഗികത തന്നെയും കാരണമാകാറുണ്ട്.
ഇത്രയൊക്കെ കൊട്ടിഘോഷിക്ക പ്പെടുന്ന വിവാഹങ്ങളുടെ ആപേക്ഷികത എന്ന് പറയുന്നത് ഒന്നുകില്‍ വിവാഹ മോചനം വരെയോ അതുമല്ലെങ്കില്‍ ജീവിത പങ്കാളികളില്‍ ഒരാളുടെ മരണം വരെയോ മാത്രമാണ്.
കേരള സമൂഹത്തില്‍ നാമ മാത്രമായ ക്നാനായ സമുദായം വിവാഹവുമായി ബന്ധപ്പെട്ടു രണ്ടു കാര്യങ്ങളില്‍ ശ്രദ്ധയര്‍ഹിക്കുന്നു. ഒന്ന്; വിവാഹ ആര്‍ഭാടങ്ങള്‍ക്കു ചെലവഴിക്കുന്ന ഭീമമായ തുക. രണ്ടു; വിവാഹ മോചനം ആവശ്യപ്പെട്ടു വിധിയും കാത്തു കഴിയുന്നവരുടെ ബാഹുല്യം.
ഈ രണ്ടു വസ്തുതകള്‍ വേണ്ട വിധം സമുദായ നേതൃത്വം കണക്കിലെടുത്തിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. വിവാഹം
ആശീര്‍വ ദി ക്കുന്നതിന് ഒരു കാര്‍മ്മികന്‍ വേണം. സാധാരണ നിലയില്‍ ഇടവക വൈ ദി കനെയാണ് വിശ്വാസികള്‍ ഇതിനു വേണ്ടി ആശ്രയിക്കുന്നത്. നിസഹായരും സാമ്പത്തിക ഞെരുക്കം ആവശ്യത്തില്‍ കവിഞ്ഞും അനുഭവിക്കുന്ന ചിലര്‍ ക്കെങ്കിലും ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇടവക വികാരിമാരില്‍ നിന്നും കയ്പേറിയ അനുഭവങ്ങള്‍ ഉണ്ടായി ട്ടുണ്ട്. ദേശ കുറി, വിളിച്ചു ചൊല്ല്, ചെറുക്കന്റെയോ പെണ്ണിന്റെയോ അവധി തീരുന്നതിനു മുമ്പ് കല്ല്യാണം നടത്തുന്നതിനുള്ള സാങ്കേതിക ബുദ്ധി മുട്ട് എന്ന് വേണ്ട,
എന്തിനും ഏതിനും മുടക്ക് ന്യായം പറഞ്ഞു ബുദ്ധിമുട്ടിക്കുന്ന "ദൈവ ദാസന്മാര്‍ക്ക്" പഞ്ഞമില്ലാത്ത സമുദായം കൂടിയായിരുന്നു നമ്മുടേത്.
ഇന്ന് ചിത്രം കുറേക്കൂടി മാറിയിരിക്കുന്നു. ഒരു വൈദിക ന്റെ സ്ഥാനത്ത് ഒന്‍പതും പന്ത്രണ്ടും ഇരുപതും വൈദികരാണ് വിവാഹം ആശീര്‍വ ദി ക്കാനെത്തുന്നത് !
വൈദികരുടെ എണ്ണം വര്‍ധിപ്പിച്ച് മത്സരിച്ച് മടുത്തവര്‍ പുതിയ കളികളുമായി രംഗം കൊഴുപ്പിക്കുകയാണ്. ഇടയ ശ്രേഷ്ഠ നെയാണ് ഇതിനവര്‍ കരുവാക്കിയിരിക്കുന്നത്. ഈ കളികള്‍ കൊണ്ട് ആര്‍ക്കെന്തു നേട്ടം?
ഇടയ ശ്രേഷ്ടന്‍ ഇത്തരം കാര്യങ്ങളില്‍ പാലിക്കുന്ന മാനദണ്ഡം എന്താണ്? പണക്കൊഴുപ്പ് കൂടുന്നതിനനുസരിച്ച് വിളിച്ചാല്‍ വിളിക്കുന്നിടത്ത് പറന്നെത്തുന്ന വിധേയത്വമാണോ ഇടയ ശ്രേഷ്ടന് വിശ്വാസിയോട് ഉണ്ടാകേണ്ടത്?
സാധാരണ വിശ്വാസി ഇതില്‍ നിന്നും എന്ത് ഗുണപാഠം പഠിക്കണം? അവനെ തൃപ്തിപ്പെടുത്തുന്ന എന്ത് വിശദീകരണമാണ് നല്‍കാനുള്ളത്? പ്രബോധനങ്ങളും പ്രവര്‍ത്തികളും കൊണ്ടുള്ള ഇത്തരം ഞാണിന്മേല്‍ കളികള്‍ സത്യസന്ധരായ വിശ്വാസികളുടെ ആത്മ ബോധങ്ങളില്‍ അജീര്‍ണ്ണ തയുടെ മനം പുരട്ടല് കള്‍ക്ക് കാരണമായേക്കാം.