2017, ഡിസംബർ 20, ബുധനാഴ്‌ച

യു.കെ.യിലെ ക്നാനായ കുട്ടികൾ സമുദായം മാറി വിവാഹം ചെയ്യുന്നതിനെപ്പറ്റി ആശങ്കപ്പെട്ടുകൊണ്ട് ഒരു കുറിപ്പ് ഫേസ്‌ബുക്ക് കാണിക്കുകയുണ്ടായി. യു.കെ.യിലും അമേരിക്കയിലും ജീവിക്കുന്ന ക്നാനായക്കാരനു മാത്രമേ സമുദായ സ്നേഹമുള്ളോ ? നാട്ടിൽ ജീവിക്കുന്ന ക്നാനായക്കാരൻ രണ്ടാം കുടിയാണോ ?

മെത്രാനോ മോൺസിഞ്ഞോറോ ഉള്ള കുടുംബത്തിലുള്ള ക്നാനായ യുവാവിന് പണ്ടുണ്ടായിരുന്ന ഡിമാൻറ് ഇന്നില്ല. ഇതു കാലഘട്ടത്തിന്റെ മാറ്റമാണ്; അതു നമ്മൾ അംഗീകരിക്കുക തന്നെ വേണം.

പിന്നെ ജീവിതം എന്നത്, അക്ഷരാർത്ഥത്തിൽ ഒരു പരീക്ഷണമാണ്. ചിലർ വിജയിക്കും പലരും പരാജയം മറച്ചുവച്ച് വിജയശ്രീലാളിതരായി അഭിനയിക്കും.

സമുദായം നിലനിൽക്കണം എന്ന ആത്മാർത്ഥതയുമായി മുന്നിട്ടിറങ്ങുന്നവർ ചെയ്യേണ്ടത് ഇത്രമാത്രം; നാട്ടിൽ ഇണയെ കിട്ടാതെ വിഷമിക്കുന്ന നമ്മുടെ ക്നാ സഹോദരങ്ങൾക്ക് നിങ്ങളുടെ കുട്ടികളെ അവർക്ക് കെട്ടിച്ചു കൊടുക്കൂ. അതിനുള്ള ധൈര്യമുണ്ടോ? അതല്ലാതെ അവന്റെ അന്തസ്സും അരിയസ്സും ചികയുന്നതാണോ ക്നാനായത്വം?