2010, സെപ്റ്റംബർ 14, ചൊവ്വാഴ്ച

ഭാസ്കര പട്ടേലര്മാരും തൊമ്മിയും ...

വിവാഹം എന്നത് ക്രൈസ്തവ സഭയ്ക്ക് ഒരു കൂദാശയാണ് . മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളില്‍ ഒന്നായ ലൈംഗികത യഥേഷ്ടം ആസ്വദിക്കുന്നതിനു സ്ത്രീക്കും പുരുഷനും സമൂഹം നല്‍കുന്ന ആശീര്‍വാദം കൂടിയാകുന്നു വിവാഹം.

സമ്പന്നനും ദരിദ്രനും, പണ്ഡിതനും പാമരനും, ഉന്നത ജാതിക്കാരനും ഹീനജാതിക്കാരനും തങ്ങള്‍ക്ക് കിട്ടാവുന്നതില്‍ വച്ച് ഏറ്റവും നല്ല ഇണയെ വിവാഹം ചെയ്തു ലൈംഗികത ആസ്വദിക്കുന്നവരാണ്. മറ്റു പല കാരണങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക്‌ വിധേയമായി വിവാഹ ബന്ധം വേര്‍ പെടുന്നതും സര്‍വ്വ സാധാരണമാണ്. അപൂര്‍വ്വം ചില കേസുകളില്‍ ലൈംഗികത തന്നെയും കാരണമാകാറുണ്ട്.

ഇത്രയൊക്കെ കൊട്ടിഘോഷിക്ക പ്പെടുന്ന വിവാഹങ്ങളുടെ ആപേക്ഷികത എന്ന് പറയുന്നത് ഒന്നുകില്‍ വിവാഹ മോചനം വരെയോ അതുമല്ലെങ്കില്‍ ജീവിത പങ്കാളികളില്‍ ഒരാളുടെ മരണം വരെയോ മാത്രമാണ്.

കേരള സമൂഹത്തില്‍ നാമ മാത്രമായ ക്നാനായ സമുദായം വിവാഹവുമായി ബന്ധപ്പെട്ടു രണ്ടു കാര്യങ്ങളില്‍ ശ്രദ്ധയര്‍ഹിക്കുന്നു. ഒന്ന്; വിവാഹ ആര്‍ഭാടങ്ങള്‍ക്കു ചെലവഴിക്കുന്ന ഭീമമായ തുക. രണ്ടു; വിവാഹ മോചനം ആവശ്യപ്പെട്ടു വിധിയും കാത്തു കഴിയുന്നവരുടെ ബാഹുല്യം.

ഈ രണ്ടു വസ്തുതകള്‍ വേണ്ട വിധം സമുദായ നേതൃത്വം കണക്കിലെടുത്തിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. വിവാഹം

ആശീര്‍വ ദി ക്കുന്നതിന് ഒരു കാര്‍മ്മികന്‍ വേണം. സാധാരണ നിലയില്‍ ഇടവക വൈ ദി കനെയാണ് വിശ്വാസികള്‍ ഇതിനു വേണ്ടി ആശ്രയിക്കുന്നത്. നിസഹായരും സാമ്പത്തിക ഞെരുക്കം ആവശ്യത്തില്‍ കവിഞ്ഞും അനുഭവിക്കുന്ന ചിലര്‍ ക്കെങ്കിലും ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇടവക വികാരിമാരില്‍ നിന്നും കയ്പേറിയ അനുഭവങ്ങള്‍ ഉണ്ടായി ട്ടുണ്ട്. ദേശ കുറി, വിളിച്ചു ചൊല്ല്, ചെറുക്കന്റെയോ പെണ്ണിന്റെയോ അവധി തീരുന്നതിനു മുമ്പ് കല്ല്യാണം നടത്തുന്നതിനുള്ള സാങ്കേതിക ബുദ്ധി മുട്ട് എന്ന് വേണ്ട,

എന്തിനും ഏതിനും മുടക്ക് ന്യായം പറഞ്ഞു ബുദ്ധിമുട്ടിക്കുന്ന "ദൈവ ദാസന്മാര്‍ക്ക്" പഞ്ഞമില്ലാത്ത സമുദായം കൂടിയായിരുന്നു നമ്മുടേത്‌.

ഇന്ന് ചിത്രം കുറേക്കൂടി മാറിയിരിക്കുന്നു. ഒരു വൈദിക ന്റെ സ്ഥാനത്ത് ഒന്‍പതും പന്ത്രണ്ടും ഇരുപതും വൈദികരാണ്‌ വിവാഹം ആശീര്‍വ ദി ക്കാനെത്തുന്നത് !

വൈദികരുടെ എണ്ണം വര്‍ധിപ്പിച്ച് മത്സരിച്ച് മടുത്തവര്‍ പുതിയ കളികളുമായി രംഗം കൊഴുപ്പിക്കുകയാണ്. ഇടയ ശ്രേഷ്ഠ നെയാണ് ഇതിനവര്‍ കരുവാക്കിയിരിക്കുന്നത്. ഈ കളികള്‍ കൊണ്ട് ആര്‍ക്കെന്തു നേട്ടം?

ഇടയ ശ്രേഷ്ടന്‍ ഇത്തരം കാര്യങ്ങളില്‍ പാലിക്കുന്ന മാനദണ്ഡം എന്താണ്? പണക്കൊഴുപ്പ് കൂടുന്നതിനനുസരിച്ച് വിളിച്ചാല്‍ വിളിക്കുന്നിടത്ത് പറന്നെത്തുന്ന വിധേയത്വമാണോ ഇടയ ശ്രേഷ്ടന് വിശ്വാസിയോട് ഉണ്ടാകേണ്ടത്?

സാധാരണ വിശ്വാസി ഇതില്‍ നിന്നും എന്ത് ഗുണപാഠം പഠിക്കണം? അവനെ തൃപ്തിപ്പെടുത്തുന്ന എന്ത് വിശദീകരണമാണ് നല്‍കാനുള്ളത്? പ്രബോധനങ്ങളും പ്രവര്‍ത്തികളും കൊണ്ടുള്ള ഇത്തരം ഞാണിന്മേല്‍ കളികള്‍ സത്യസന്ധരായ വിശ്വാസികളുടെ ആത്മ ബോധങ്ങളില്‍ അജീര്‍ണ്ണ തയുടെ മനം പുരട്ടല് കള്‍ക്ക് കാരണമായേക്കാം.